കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഉദയകൃഷ്ണ തിരക്കഥ സംഭാഷണമെഴുതുന്നു.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത 'ആറാട്ട്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് റിലീസായി. സൈന മൂവീസിലൂടെയാണ് ട്രെയ്ലര് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. തമാശയ്ക്കൊപ്പം മികച്ച ആക്ഷന്‍ രംഗങ്ങളുമായാണ് ചിത്രം എത്തുന്നത്.
'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. 'നെയ്യാറ്റിന്‍കര ഗോപന്' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന് ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധന്യം നല്കുന്ന ചിത്രമായിരിക്കും ഇത്. ശ്രദ്ധ ശീനാഥാണ് നായിക.
ഒരു ഐഎഎസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. വിജയരാഘവന്, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്, ലുക്മാന്, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്, നേഹ സക്സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്.
കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഉദയകൃഷ്ണ തിരക്കഥ സംഭാഷണമെഴുതുന്നു. ആര്‍ഡി ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്ച്ചേഴ്സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് 'ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്, ബി.കെ. ഹരിനാരായണന്, രാജീവ് ഗോവിന്ദന്, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. സൗണ്ട് ഡിസൈന്‍- ശങ്കരന് എ.എസ്, കെ.സി. സിദ്ധാര്ഥന്.വിഎഫ്എക്സ് സൂപര്‍വൈസര്‍- ഗൗതം ചക്രവര്‍ത്തി, വിഎഫ്എക്സ്- ഡിജിബ്രക്സ് സ്റ്റുഡിയോ.
ഫെബ്രുവരി 10ന് സിനിമ ആരാധകര്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ ഒക്ടോബര്‍ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.
ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍
'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍
പൊട്ടിത്തെറിച്ചത് നുണബോംബ്
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
വ്യത്യസ്ത വേഷത്തില്‍ ശ്രീനിവാസന്; കേന്ദ്രകഥാപാത്രമാകുന്ന 'ലൂയിസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം 'ലൗ റിവഞ്ച്'