×
login
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്‍ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്‌

ഫെബ്രുവരി 18ന് റിലീസിങ്ങിനൊരുങ്ങുന്ന ആറാട്ടിന്റെ ട്രെയ്‌ലറും ടീസറും റിലീസായതിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തിരുന്നു.

ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാമതായി ഇടം പിടിച്ച് മോഹന്‍ ലാലിന്റ ചിത്രമായ ആറാട്ട്. ഓണ്‍ലൈന്‍ ഡാറ്റ ബേസ് ആയ് ഐഎംഡിബി പുറത്തുവിട്ട പട്ടികയിലാണ് ബോളീവുഡ്, കോളീവുഡ്, ടോളീവുഡ് ചിത്രങ്ങളെയെല്ലാം പിന്നിലാക്കി ബി. ഉണ്ണികൃഷ്ണന്റെ ചിത്രം ഒന്നാമതെത്തിയത്.  

രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ രണ്ടാം സ്ഥാനത്തും ആലിയ ഭട്ട് നായികയാകുന്ന 'ഗാംഗുഭായി' മൂന്നാം സ്ഥാനത്തുമാണ്. അജയ് ദേവ്ഗണ്‍ ചിത്രം രുദ്ര, ക്രൈം ത്രില്ലര്‍ ചിത്രമായ ലവ് ഹോസ്റ്റല്‍, എ തെസ്ഡേ, മിഥ്യ, രാധേ ശ്യാം, ജണ്ട്, വലിമൈഎന്നിവയാണ് ആദ്യ പത്തില്‍ ഉള്ള മറ്റു ചിത്രങ്ങള്‍.  

ഫെബ്രുവരി 18ന് റിലീസിങ്ങിനൊരുങ്ങുന്ന ആറാട്ടിന്റെ ട്രെയ്‌ലറും ടീസറും റിലീസായതിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തിരുന്നു. സിനിമ റിലീസാകാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതിന് മികച്ച പ്രതികരണമാണ് തിയേറ്ററുകള്‍ക്ക് ലഭിച്ചത്.  


നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളുമുണ്ട്. ഉദയകൃഷ്ണയാണു രചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.  

 

 

 

  comment

  LATEST NEWS


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.