×
login
മുണ്ടുമുറുക്കി തലക്കെട്ടും കെട്ടി കൃഷിക്കാരനായി മോഹന്‍ലാല്‍‍; സ്വന്തം വീട്ടിലെ കൃഷിത്തോട്ടത്തിന്റെ വീഡിയോയുമായി താരം

വെണ്ടക്ക, പാവക്ക, തക്കാലി, വഴുതനങ്ങ, അച്ചിങ്ങ, പീച്ചിങ്ങ, ചൊരയ്ക്ക, കാന്താരി, കപ്പ തുടങ്ങി അത്യാവശ്യം വേണ്ട സാധനങ്ങളും ഈ ചെറു കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്നുണ്ട്.

കൊച്ചി : സ്വന്തം വീടിനുള്ളിലെ കൃഷി തോട്ടത്തെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി പ്രിയതാരം മോഹന്‍ലാല്‍. വീടിനുള്ളില്‍ സുരക്ഷിതമായി ഇരുന്നുകൊണ്ട് വിഷാംശമില്ലാതെ നമ്മള്‍ തന്നെ നട്ടുനനച്ച് പച്ചക്കറികള്‍ വിളയിച്ചെടുക്കാം എന്ന് ജനങ്ങള്‍ക്കൊരു സന്ദേശം കൂടിയാണ് താരത്തിന്റെ ഈ വീഡിയോ.

ഇളമക്കരയിലെ വീട്ടില്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി വീട്ടിലേക്ക് വേണ്ട ഏല്ലാ പച്ചക്കറികളും ഇവിടെത്തന്നെയാണ് ഉത്പ്പാദിക്കുന്നത്. വെണ്ടക്ക, പാവക്ക, തക്കാലി, വഴുതനങ്ങ, അച്ചിങ്ങ, പീച്ചിങ്ങ, ചൊരയ്ക്ക, കാന്താരി, കപ്പ തുടങ്ങി അത്യാവശ്യം വേണ്ട സാധനങ്ങളും ഈ ചെറു കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇതോടൊപ്പം അടുത്തതായി നടുന്നതിന്റെ വിശേഷങ്ങളും ഒപ്പമുണ്ടായിരുന്ന സഹായിയോടും പങ്കുവെയ്ക്കുന്നുണ്ട്.  

താന് ഇടയ്്്ക്ക് ഇളമക്കരയിലെ വീട്ടില്‍ എത്തുമ്പോള്‍ ഈ വിളയിച്ചെടുത്ത പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ചെറിയ സ്ഥലത്ത് എല്ലാവര്‍ക്കും ഇത്തരത്തില്‍ പച്ചക്കറികളും മറ്റും വിളയിച്ചെടുക്കാം. സ്ഥലം ഇല്ലത്തവര്‍ക്ക് ഗ്രോ ബാഗുകളിലാക്കി വീടുകളുടെ ടറസിലും ഇത്തരത്തില്‍ പച്ചക്കറികള്‍ നടാവുന്നതാണ്.  

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ ലഭിച്ച ഒഴിവ് സമയത്ത് മുണ്ടുടുത്ത് തലക്കെട്ടും കെട്ടിയാണ് കൃഷി പണിക്കിറങ്ങിയ മോഹന്‍ലാലിനെ ആരാധകരും എറ്റെടുത്തിട്ടുണ്ട്. മാസ് ലുക്ക് ആണെന്നും വീഡിയോ മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതും ആണെന്നാണ് ആരാധകര്‍ പറയുന്നത്.  

അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.  ബറോസ് എന്ന ടൈറ്റില്‍ റോളില്‍  മോഹന്‍ലാല്‍ തന്നെയാണ് എത്തുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.  

Facebook Post: https://www.facebook.com/ActorMohanlal/videos/290309615927191

 

 

 

 

 

  comment

  LATEST NEWS


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.