×
login
നടി മോളി കണ്ണമാലി‍ ഗുരുതരാവസ്ഥയില്‍; സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍

ഞായറാഴ്ച രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു

കൊച്ചി : ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്ന് കൊച്ചിയിലെ ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.

കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന്‍ ജോളി പറഞ്ഞു.

ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് ഇക്കാര്യം പുറത്തുവിട്ടത്. മോളി കണ്ണമാലി ഗുരുതരാവസ്ഥിലാണെന്നം ചികിത്സയ്ക്കായി സഹായം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ദിയ സന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.  

Facebook Post: https://www.facebook.com/photo.php?fbid=2546041852201934&set=a.106172986188845&type=3


ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോള്‍ ഏറെ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നടന്‍ മമ്മൂട്ടിയാണ് അന്ന് ചികിത്സാ സഹായങ്ങള്‍ നല്‍കിയെന്നും അവര്‍ മുമ്പ് പറഞ്ഞിട്ടുള്ളതാണ്.  

സ്ത്രീധനം എന്ന മെഗാ പരമ്പരയിലെ 'ചാള മേരി' എന്ന വേഷത്തിലൂടെയാണ് മോളി കണ്ണമാലി സിനിമാ സീരിയല്‍ രംഗത്തേയ്ക്ക് എത്തുന്നത്. പുതിയ തീരങ്ങള്‍ എന്ന സിനിമയിലുടെയാണ് ചലച്ചിത്ര മേഖലയിലെ തുടക്കം. പിന്നീട് അന്നയും റസൂലും, അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാര്‍ളി, ഷേര്‍ലക് ടോംസ് എന്നീ സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.  

 

 

 

    comment

    LATEST NEWS


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


    "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.