×
login
'മോമോ ഇന്‍ ദുബായ്' ചില്‍ഡ്രന്‍സ്- ഫാമിലി എന്റര്‍ടെയിന്റുമായി സക്കരിയ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരീസ് ദേശം, പി.ബി. അനീഷ്, നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് 'മോമോ ഇന്‍ ദുബായ്' നിര്‍മിക്കുന്നത്.

ഹലാല്‍ ലൗ സ്റ്റോറിക്ക് ശേഷം 'മോമോ ഇന്‍ ദുബായി'യുമായി സക്കരിയ വീണ്ടും. ചില്‍ഡ്രന്‍സ്- ഫാമിലി ചിത്രവുമായാണ് അദ്ദേഹം ഇത്തവണ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നതും സക്കരിയയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.  

അനു സിത്താര,അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന മോമോ ഇന്‍ ദുബായ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുകയാണ്. ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ  ബാനറില്‍ സക്കരിയ, ഹാരീസ് ദേശം, പി.ബി. അനീഷ്, നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് 'മോമോ ഇന്‍ ദുബായ്' നിര്‍മിക്കുന്നത്.

സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്നാണ് ഇതിന്റെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം- സജിത് പുരുഷു. ബി.കെ. ഹരിനാരായണന്‍, ഡോക്ടര്‍ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയാം എന്നിവര്‍ സംഗീതം പകരുന്നു.

ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മാതാവാവുന്ന ആദ്യ ചിത്രം കൂടിയാണിത്.  എഡിറ്റര്‍- രതീഷ് രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, മോഹന്‍ദാസ്, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

 

 

  comment

  LATEST NEWS


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി


  നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണം; ആവശ്യവുമായി ഉടമകള്‍; പിന്തുണയ്ക്കാതെ ദിലീപ്


  കോണ്‍ഗ്രസ് ഭരണകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വാശ്രയം നേടിയെന്ന് ജഗന്നാഥ് സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.