×
login
സൗഹൃദങ്ങളുടെ കഥയുമായി മൈ ഡിയര്‍ മച്ചാന്‍സ്

യുവതാരങ്ങളായ അഷ്‌ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് നടനും സംവിധായകനും പ്രശസ്ത ക്യാമറാമാനുമായ പി. സുകുമാര്‍ ക്യാമറ ചലിപ്പിച്ച 'മൈ ഡിയര്‍ മച്ചാന്‍സ്' ഏപ്രില്‍ മൂന്നിന് റിലീസ് ചെയ്യും. ദിലീപ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്‍.

യുവതാരങ്ങളായ അഷ്‌ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള മൈ ഡിയര്‍ മച്ചാന്‍സ് ഒരു ഫാമിലി എന്‍ര്‍ടെയ്‌നര്‍ കൂടിയാണ്.

പാലക്കാട്, ഒറ്റപ്പാലം, പൊന്നാനി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. രാഹുല്‍ മാധവ്, ബാല, ബിജുക്കുട്ടന്‍, അഷ്‌കര്‍ സൗദാന്‍, ആര്യന്‍, അബിന്‍ ജോണ്‍, സാജു കൊടിയന്‍, സായ്കുമാര്‍, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, നവാസ് ബക്കര്‍, ചാലി പാല, മേഘനാഥന്‍, ഉണ്ണി നായര്‍, ബോബന്‍ ആലുംമ്മൂടന്‍, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്‌നേഹ മറിമായം, സീത എന്നിവരാണ് അഭിനേതാക്കള്‍.

കഥ/തിരക്കഥ-വിവേക്, ഷെഹീം കൊച്ചന്നൂര്‍,  ഗാനരചന- എസ് രമേശന്‍ നായര്‍, ബി. ഹരിനാരായണന്‍, സംഗീതം- വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, എഡിറ്റര്‍- ലിജോ പോള്‍, കലാസംവിധാനം- അജയ് മങ്ങാട്, ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സോബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്, ചീഫ് അസോസിയേറ്റ്- ഷൈജു കെ.ജി, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍.

 

    comment
    • Tags:

    LATEST NEWS


    ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


    കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


    'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


    അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


    ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


    ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


    പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


    ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.