×
login
നായികയാവാന്‍ നയന്‍താര ചക്രവര്‍ത്തി

എറണാകുളം തേവര സെക്രഡ് ഹാര്‍ട്ട് കോളജില്‍ ബിഎ മാസ്സ് കമ്മ്യൂണിക്കേഷന്‍ - ജേര്‍ണലിസം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണിപ്പോള്‍ നയന്‍ താര ചക്രവര്‍ത്തി. സിനിമയില്‍ നായികയായി ശക്തമായ ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി.

കിലുക്കം കിലുകിലുക്കം  എന്ന സിനിമയിലൂടെ ബാലതാരമായി എത്തി മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത് എന്നീ സൂപ്പര്‍ താരങ്ങളുടേത് ഉള്‍പ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളില്‍ ശ്രദ്ധേയമായ കഥാപത്രങ്ങള്‍ അവതരിപ്പിച്ച ബാലതാരമായിരുന്നു ബേബി നയന്‍താര.  

രജനിയുടെ കുസേലന്‍ എന്ന സിനിമയിലൂടെ തമിഴ്-തെലുങ്ക് ഭാഷകളിലും ബാലതാരമായി അഭിനയിച്ചു. റഹ്മാന്റെ 'മറുപടി'യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. തുടര്‍ന്ന് പഠനത്തിനായി അഭിനയം താല്‍ക്കാലികമായി നിര്‍ത്തിയ നയന്‍താര ചക്രവര്‍ത്തി തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയന്‍താരയായിട്ടല്ല. മിസ്സ്. നയന്‍താര ചക്രവര്‍ത്തിയായി നായികയാവാന്‍.  

തമിഴ്-തെലുങ്ക് സിനിമാ വേദിയില്‍നിന്ന് വലിയ ഓഫറുകള്‍ താരത്തെ തേടി എത്തിത്തുടങ്ങി. ഉടന്‍തന്നെ താന്‍ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് നയന്‍താര അറിയിച്ചു. ഏപ്രില്‍ 20ന് തന്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയന്‍താര തിരിച്ചുവരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്.  

എറണാകുളം തേവര സെക്രഡ് ഹാര്‍ട്ട് കോളജില്‍ ബിഎ മാസ്സ് കമ്മ്യൂണിക്കേഷന്‍ - ജേര്‍ണലിസം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണിപ്പോള്‍ നയന്‍ താര ചക്രവര്‍ത്തി. സിനിമയില്‍ നായികയായി ശക്തമായ ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി.

 

 

 

  comment
  • Tags:

  LATEST NEWS


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.