×
login
കാക്കിപ്പടയുടെ ചിത്രീകരണം ആഗസ്റ്റ് എട്ടിന് ആരംഭിക്കും; നിരഞ്ജ് മണിയന്‍ പിള്ള രാജു നായകന്‍

എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡിലാണ് സിനിമ അവതരിപ്പിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

കൊച്ചി: പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് എട്ടിന് തിരുവനന്തപുരത്ത് ആരംഭിക്കും. എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡിലാണ് സിനിമ അവതരിപ്പിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ആരാധിക, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.


തിരക്കഥ, സംഭാഷണം  ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം  ജാസി ഗിഫ്റ്റ്, കലാസംവിധാനം  സാബുറാം, മേക്കപ്പ്  പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍  ഷിബു പരമേശ്വരന്‍, നിശ്ചല ഛായാഗ്രഹണം  അജി മസ്‌ക്കറ്റ്, നിര്‍മ്മാണ നിര്‍വ്വഹണം എസ് മുരുകന്‍.

 

  comment

  LATEST NEWS


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍


  കാനഡയില്‍ ശ്രീ ഭഗവദ് ഗീത് പാര്‍ക്ക് തകര്‍ത്തു; ഇന്ത്യക്ക്രാ‍ര്‍ക്കെതിരെ കാനഡയില്‍ അക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കരുതിയിരിക്കാന്‍ ഉപദേശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.