. റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളില്‍ തന്നെ സിനിമ 6.25 കോടി രൂപയാണ് ടിക്കറ്റ് കളക്ഷനില്‍ മാത്രം നേടിയത്. റിലീസ് ദിവസം 1.2 കോടിയും രണ്ടാം ദിനത്തില്‍ 1.25 കോടിയും മൂന്നാം ദിവസത്തില്‍ 1.80 കോടിയും നാലാം ദിവസമായ ഇന്നലെ രണ്ട് കോടി രൂപയുമാണ് ബോക്സ് ഓഫീസില്‍ നിന്ന് സിനിമ വാരിയത്.
സിപിഎം സൈബര്‍ കടന്നലുകള്‍ ബഹിഷ്കരണാഹ്വാനം നല്കിയ കുഞ്ചാക്കോ ബോബന് ചിത്രം ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്. രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' സിനിമ കുഞ്ചാക്കോയ്ക്ക് നല്‍കിയത് ബോക്സ് ഓഫീസിലെ റെക്കോര്‍ഡ് ഓപ്പണിങ്ങാണ്. റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളില്‍ തന്നെ സിനിമ 6.25 കോടി രൂപയാണ് ടിക്കറ്റ് കളക്ഷനില്‍ മാത്രം നേടിയത്. റിലീസ് ദിവസം 1.2 കോടിയും രണ്ടാം ദിനത്തില്‍ 1.25 കോടിയും മൂന്നാം ദിവസത്തില്‍ 1.80 കോടിയും നാലാം ദിവസമായ ഇന്നലെ രണ്ട് കോടി രൂപയുമാണ് ബോക്സ് ഓഫീസില്‍ നിന്ന് സിനിമ വാരിയത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലെ ഈവനിങ്ങ്, നൈറ്റ് ഷോകള്‍ എല്ലാം തന്നെ ഹൗസ്ഫുള്ളാണ്. സിനിമ കുടുംബ പ്രേഷകര്‍ ഏറ്റെടുത്തുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന് പൊതുവാള്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.
കൊഴുമ്മല്‍ രാജീവന് അഥവാ അംബാസ് രാജീവന് എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയുടെ പോസ്റ്ററിനെതിരെ സിപിഎം സൈബര്‍ കടന്നലുകള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് പോസ്റ്ററില്‍ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികള്‍ വിമര്‍ശനം ഉയര്‍ത്തുകയും സിനിമ ബഹിഷ്കരിക്കാനും ആഹ്വാനം നല്‍കിയത്. എന്നാല്‍, ഇവരുടെ ആഹ്വാനങ്ങള്‍ എല്ലാം തള്ളി ജനം സിനിമയെ ഏറ്റെടുത്തുവെന്നാണ് ബോക്സ് ഓഫീസ് കളക്ഷന്‍ സൂചിപ്പിക്കുന്നത്.
മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചെന്ന് അഭിമാനത്തോടെ ഡിഎംകെ നേതാവ് ടി.ആര്.ബാലു; ഡിഎംകെ ക്ഷേത്രങ്ങള്‍ പൊളിക്കുന്നവരെന്ന് അണ്ണാമലൈ
ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമര്‍ശിച്ച് അദാനി ഗ്രൂപ്പ്
നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
മലബാര്‍ ബേബിച്ചന്- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍
"പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ
ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മികച്ച നടൻ, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കർ യോഗ്യത പട്ടികയിൽ കാന്താര; അന്തിമ നോമിനേഷനിൽ കാന്താര എത്തുമോ?
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
ഗുരുവായൂരമ്പലനടയില്‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി
സ്റ്റേജ് ഷോകള്‍ക്ക് നികുതി നല്‍കിയില്ല, രജിസ്ട്രേഷനില്ലാതെ അഞ്ചുവര്‍ഷത്തോളം ഇടപാടുകള്‍ നടത്തി; താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി