×
login
'ഇനി ഒരു വാരിയന്‍കുന്നന്റെ ആവശ്യമില്ല'; 15കോടിയുമായി നിര്‍മാതാവ് എത്തിയപ്പോള്‍ ഒമര്‍ ലുലുവിന്റെ അഡാര്‍ ഒളിച്ചോട്ടം; പ്രഖ്യാപനത്തിന്റെ ആയുസ് രണ്ടുദിനം

. പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരും' എന്നായിരുന്നു ഒമര്‍ ലുലു കഴിഞ്ഞ ദിവസം അറിയിച്ചത്.

തിരുവനന്തപുരം: വാരിയന്‍കുന്നന്‍ സിനിമയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജ് സുകുമാരനും പിന്മാറിയതിന് പിന്നാലെ വെല്ലുവിളിച്ച് രംഗത്തെത്തിയ സംവിധായകന്‍ ഒമര്‍ ലുലുവും സിനിമ ഉപേക്ഷിച്ച് ഒളിച്ചോടി.  ബാബു ആന്റണിയും 15 കോടി രൂപയും ഉണ്ടെങ്കില്‍ മറ്റൊരു വാരിയന്‍കുന്നന്‍ ഇറങ്ങാനുള്ള അവസരമുണ്ടെന്നുന്ന് ഒരു അഡാര്‍ ലവ്' സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.  

ഇതിന്റെ അടിസ്ഥാനത്തില്‍ ഇസിഎച്ച് ഗ്രൂപ്പ് എംഡി മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന്‍ നിര്‍മ്മിക്കാമെന്ന് ഒമര്‍ ലുലുവിനെ അറിയിച്ചിരുന്നു.  എന്നാല്‍ ഇങ്ങനെ ഒരു സിനിമയുടെ ആവശ്യമില്ല എന്നാണ് ഒമര്‍ ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരും' എന്നായിരുന്നു ഒമര്‍ ലുലു കഴിഞ്ഞ ദിവസം അറിയിച്ചത്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ  പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാല്‍ മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന്‍ ഇക്ബാല്‍ക്ക പ്രൊഡ്യൂസ് ചെയ്‌തോളാം പൈസ നോക്കണ്ട ഒമര്‍ ധൈര്യമായി മുന്നോട്ട് പൊയ്‌കോളാന്‍ പറഞ്ഞു.ആ സന്തോഷത്തില്‍ ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്പ്റ്റില്‍ ശശ്ശി സാര്‍ സംവിധാനം ചെയ്ത '1921' കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല.

ദാമോദരന്‍ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നന്‍ മാത്രമല്ല ആലിമുസ്ലിയാരും വാഗണ്‍ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി '1921'ല്‍ പറഞ്ഞട്ടുണ്ട്.ഇതില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റും എന്നും തോന്നുന്നില്ല.കൂടെ നില്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവര്‍ക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാന്‍ വന്ന ഇക്ബാല്‍ക്കാക്കും നന്ദി ??

Facebook Post: https://www.facebook.com/omarlulu/posts/391428092339650

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.