×
login
ഭയാനകമായ കുടുംബകഥ!

പ്രസാദ് തൃക്കുറ്റിശ്ശേരി, നിമിഷ ഉണ്ണികൃഷ്ണന്‍, മേബിള്‍, അമ്മു, ചാന്ദിനി സുനില്‍, ബെന്‍സിനോവ്, രാജു അറയ്ക്കല്‍, സന്തോഷ്, എല്‍ദോസ്, അനില്‍കുമാര്‍, ശശി അല്ലപ്ര, ബിജു വൈദ്യന്‍, ആദിത്യന്‍ അനീഷ്, ആരാധ്യ ഹെന്‍ട്രി എന്നിവര്‍ അഭിനയിക്കുന്നു.

സമൂഹത്തിലെ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘര്‍ഷങ്ങളുടെ കഥ പറയുകയാണ് ഒറ്റ എന്ന ചിത്രം. ബെന്‍സീന ഫിലിംസ് നിര്‍മിക്കുന്ന ഈ ചിത്രം, നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബെന്നി സി. ഡാനിയല്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടന്‍ ഒടിടിയില്‍ റിലീസ് ചെയ്യും.

ആയിരത്തില്‍ ഒരുവന്‍, താപ്പാന, ദ്രോണ, ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, സി.ഐ.ഡി മൂസ, ലേലം, ഒരു നാള്‍ വരും, പിഗ്മാന്‍, രാമ രാവണന്‍, തിരകള്‍ക്കപ്പുറം, ആയുര്‍രേഖ, ലക്കി ജോകേഴ്‌സ്, ഒരിടത്തൊരു പോസ്റ്റുമാന്‍ തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും പ്രധാന വേഷം അവതരിപ്പിച്ച്, ശ്രദ്ധേയയായ നിമിഷ ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായിക. കോയമ്പത്തൂര്‍ സിദ്ധാ പുത്തൂര്‍ അയ്യപ്പക്ഷേത്രത്തിലെ തന്ത്രിയായ പ്രസാദ് തൃക്കുറ്റിശ്ശേരിയാണ് നായകന്‍. മലയാളത്തില്‍ ആദ്യമാണ് ഒരു തന്ത്രി നായകനായി അഭിനയിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മനംനൊന്ത്, സൈക്കോസിസിന്റെ സൂക്ഷ്മമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന യുവാവും, അയാളുടെ കുടുംബത്തില്‍ ഉണ്ടാവുന്ന, അതിതീവ്രവും, ഭയാനകവുമായ അന്തരീക്ഷങ്ങളും ഒറ്റ എന്ന ചിത്രത്തെ തികച്ചും വ്യത്യസ്തമാക്കുന്നു.

അറിയപ്പെടുന്ന ശില്‍പ്പിയാണ് നന്ദകുമാര്‍ (പ്രസാദ് തൃക്കുറ്റിശ്ശേരി) ഭാര്യ സ്റ്റെല്ലയും ( നിമിഷ ഉണ്ണികൃഷ്ണന്‍ ) രണ്ട് കുട്ടികളും അടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ നാഥന്‍. സന്തോഷകരമായ ജീവിതമായിരുന്നു അവരുടേത്. നല്ലൊരു ശില്‍പ്പി ആയതുകൊണ്ട് തന്നെ, ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ നന്ദകുമാറിനെ ജോലിക്ക് വിളിക്കുമായിരുന്നു. ഭാര്യയെയും കുട്ടികളെയും ഒറ്റയ്ക്കാക്കി ദൂരെ ജോലിക്ക് പോകുമ്പോള്‍ നന്ദകുമാറിന്റെ മനസ്സ് വേദനിച്ചിരുന്നു. ഒരിക്കല്‍ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും, പീഡിപ്പിച്ചു കൊല്ലുന്നതും നേരില്‍ കാണാനിടയായതോടെ നന്ദകുമാര്‍ ആകെ തകരുന്നു. അയാളുടെ ആന്തരിക സംഘര്‍ഷങ്ങള്‍ കൂടുന്നു. ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത പ്രത്യേക മാനസികാവസ്ഥകളിലൂടെ കടന്നുപോയ നന്ദകുമാറിന്റെ ആകസ്മികമായ ദുരന്തങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചു.

ഭീതി ഒരു വ്യക്തിയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന, സൈക്കോസിസിന്റെ ആരും പറയാത്ത മേഖലയിലൂടെ ഈ സിനിമ പ്രേക്ഷകരെ കൊണ്ടു പോകുന്നു. സാമൂഹിക തിന്മകളുടെ ബഹിര്‍സ്ഫുരണങ്ങള്‍, വ്യക്തികളില്‍ ഉണ്ടാക്കാവുന്ന മാനസിക സംഘര്‍ഷങ്ങളുടെ സമകാലിക പ്രശസ്തി വരച്ചുകാട്ടുകയാണ് ഒറ്റ എന്ന ചിത്രത്തിലൂടെ സംവിധായകന്‍.

ബെന്‍സീന ഫിലിംസിന്റെ ബാനറില്‍, ബെന്നി സി ഡാനിയല്‍, കഥ-തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന ഒറ്റ ചിത്രീകരണം പൂര്‍ത്തിയായി. റിലീസിന് ഒരുങ്ങുന്നു. ക്യാമറ-അദൈ്വത് ഊരുട്ടമ്പലം, എഡിറ്റിങ്-അരുണ്‍ വേണുഗോപാല്‍, സംഗീതം-പ്രസാദ് പായിപ്ര, ആലാപനം-അമ്പിളി ശിവ, ബിജിഎം-സാജന്‍ അനന്തപുരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- തങ്കന്‍ കീഴില്ലം, അസിസ്റ്റന്റ് ഡയറക്ടര്‍ -വിനോദ് കണ്ണന്‍, ബെന്‍സിനോവ്, ഡിസൈന്‍-സജീവ് കെ.കെ, സ്റ്റില്‍ -ലൈജു ജോസഫ്.

പ്രസാദ് തൃക്കുറ്റിശ്ശേരി, നിമിഷ ഉണ്ണികൃഷ്ണന്‍, മേബിള്‍, അമ്മു, ചാന്ദിനി സുനില്‍, ബെന്‍സിനോവ്, രാജു അറയ്ക്കല്‍, സന്തോഷ്, എല്‍ദോസ്, അനില്‍കുമാര്‍, ശശി അല്ലപ്ര, ബിജു വൈദ്യന്‍, ആദിത്യന്‍ അനീഷ്, ആരാധ്യ ഹെന്‍ട്രി എന്നിവര്‍ അഭിനയിക്കുന്നു.

 

  comment
  • Tags:

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.