login
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

തിരക്കഥാകൃത്തായാണ് സിനിമാ  മേഘലയിലേയ്ക്ക് പി ബാലചന്ദ്രന്‍ കടന്നുവരുന്നത്. പില്‍ക്കാലത്ത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് സ്‌ക്രീനിന് മുന്നില്‍ ശ്രദ്ധേയനായി. അധ്യാപകനും നാടക പ്രവര്‍ത്തകനുമായിരുന്ന അദേഹം ഇവന്‍ മേഘരൂപന്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു.  

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയി പത്മനാഭപിള്ളയുടെയും സരസ്വതിഭായിയും മകനായി 1952ല്‍ ജനനം. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കൊല്ലം കര്‍മലറാണി ട്രെയിനിങ് കോളേജ്, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ പഠനം. കുറച്ചുകാലം സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ചു. പിന്നീട് എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അധ്യാപകനായി. ശ്രീലത ബാലചന്ദ്രനാണ് ഭാര്യ. ശ്രീകാന്ത് ചന്ദ്രന്‍,പാര്‍വതി ചന്ദ്രന്‍ എന്നിവര്‍ മക്കളാണ്‌.

തച്ചോളി വര്‍ഗീസ് ചേകവര്‍, കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയന്‍,  ഉള്ളടക്കം, അങ്കിള്‍ ബണ്‍, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

 

  comment
  • Tags:

  LATEST NEWS


  വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ


  സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം


  ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ, പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയാവും


  കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി


  ട്രാക്റ്റര്‍ ഓടിച്ച രാഗേഷിനേയും ടിവിയിലെ സ്ഥിരം മുഖം റഹീമിനേയും വെട്ടി; ബ്രിട്ടാസ്, ശിവദാസന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത് പിണറായി അപ്രമാദിത്വം


  പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു; ഏഴ് മരണം, 300 ലധികം പോലീസുകാര്‍ക്ക് പരിക്ക്, സോഷ്യൽ മീഡിയയ്ക്ക് സമ്പൂര്‍ണ വിലക്ക്


  അമേരിക്കയിലെ ഫെഡെക്‌സ് വെയര്‍ഹൗസില്‍ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, അക്രമി ജീവനൊടുക്കിയെന്ന് പോലീസ്


  ഇ-സഞ്ജീവനിയില്‍ ചികിത്സ തേടിയത് ഒരു ലക്ഷം പേര്‍; അടുത്ത ആഴ്ച മുതല്‍ 4 പുതിയ സ്‌പെഷ്യാലിറ്റി ഒപികള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.