×
login
ഹൊറര്‍ ത്രില്ലര്‍ 'പാനിക് ഭവാനി' ചിത്രീകരണം പൂര്‍ത്തിയായി; ട്രെയ്‌ലര്‍ പുറത്തുവിട്ടു

കേരളത്തില്‍ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഢനങ്ങള്‍ക്കെതിരെ ഉള്ള പ്രമേയമാണ് ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

രാജശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന 'പാനിക് ഭവാനി' എന്ന സസ്പന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിതീകരണം പൂര്‍ത്തിയായി.  ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന 'പാനിക് ഭവാനി'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക, രാംജിത്, ജോസ്, നീനു, ഷീല നായര്‍ , സുധീഷ്,ഷിഫാസ്,അജാസ്,സജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

കേരളത്തില്‍ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഢനങ്ങള്‍ക്കെതിരെ ഉള്ള പ്രമേയമാണ് ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൗഷാദ് ചെട്ടിപ്പടിയാണ് ഛായാഗ്രഹണം.


സൂരജ് സൂര്യ, സുന്ദര്‍  കോയമ്പത്തൂര്‍ എന്നിവരുടെ വരികള്‍ക്ക് അജിത് ഏലൂര്‍ സംഗീതം പകരുന്നു. എഡിറ്റിങ്, വിഎഫ്എക്‌സ്- അരുണ്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഫാസ് ഹുസൈന്‍, കല- അര്‍ജ്ജുന്‍ രാവണ, മേക്കപ്പ്-നീനു പയ്യാനയ്ക്കല്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-എസ് ഗോവിന്ദ് രാജ്, പോസ്റ്റര്‍ ഡിസൈന്‍- അരുണ്‍, പിആര്‍ഒ- എ.എസ്. ദിനേശ്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.