×
login
മികച്ച അഭിപ്രായം നേടി ''പാപ്പന്റേം സൈമന്റേം പിള്ളേർ"; ഒപ്പം കാരൂർ ഫാസിലും

യുവ തലമുറക്കുള്ള സന്ദേശത്തോടൊപ്പം രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയിലൂടെ സംവിധായകൻ പറയുന്നത്.

ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ ''പാപ്പന്റേം സൈമന്റേം പിള്ളേർ" എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം നേടുമ്പോൾ സിനിമാ രംഗത്തക്ക് ഗായകനും, അഭിനേതാവുമായു ഒരു ഒരു പ്രവാസിക്കൂടി കടന്നു വരുന്നു, കാരുർ ഫാസിൽ. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയുന്ന കാരൂർ ഫാസിൽ സിനിമയിൽ രണ്ട് ഗാനങ്ങൾ പാടി ശ്രദ്ദേയനായിരിക്കുകയാണ്. ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായങ്ങൾ നേടിക്കഴിഞ്ഞു. നിരവധി സ്റ്റേജ് ഷോകളിലും, കാസറ്റുകളിലും പടിയിട്ടുള്ള ഫാസിൽ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്.  

കാരൂർ കൊമ്പൊടിഞ്ഞാമക്കൽ സ്വദേശിയാണ് കാരൂർ ഫാസിൽ. നിരവധി പേരാണ് ആദ്യ ദിവസം സിനിമ കണ്ടത്. ഒരു കാലിക പ്രസക്തമായ വിഷയമാണ് ഈ സിനിമ കാണിക്കുന്നത് നിരവധി ഹ്രസ്വ സിനിമകൾ കൈകാര്യം ചെയ്ത ഷിജോ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത പാപ്പന്റേം സൈമന്റേം പിള്ളേർ സ്വിസ് ടെലി മീഡിയയുടെ ബാനറിൽ ആണ് ഒരുക്കിയിരിക്കുന്നത്. യുവ തലമുറക്കുള്ള സന്ദേശത്തോടൊപ്പം രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയിലൂടെ സംവിധായകൻ പറയുന്നത്. കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളിലും സിനിമ റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ഷിജോ വർഗീസ് പറഞ്ഞു. ആഗസ്റ്റ് 29ന് ആണ് ചിത്രം റിലീസായത്. സിനിമ പ്രേഷകർ ഇരുകൈകളും നീട്ടി ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.  

ഗാനരചന -പ്രസാദ് പാറപ്പുറം, സോജിൻ ജെയിംസ്, മ്യൂസിക് -കലാമണ്ഡലം ജോയ് ചെറവത്തൂർ, ശൈലേഷ് നാരായണൻ, അനുരാജ് ശ്രീരാഗം, ക്യാമറ -ഗോപകുമാർ, ദീപു എസ് നായർ, അഭിനയിച്ചവർ -ജെയിംസ് പാറക്കൽ, കോട്ടയം പ്രദീപ്, കണ്ണൂർ വാസൂട്ടി, ബിനു അടിമാലി, നാരായണൻകുട്ടി, ശിവാനന്തൻ, ശാന്തകുമാരി എന്നിവരോടൊപ്പം ഒരുപറ്റം പുതുമുഖങ്ങളും.

  comment

  LATEST NEWS


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  തുവ്വൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഒത്തുചേരും; മാപ്പിളക്കലാപ അനുസ്മരണ സദസ്സില്‍ വത്സന്‍തില്ലങ്കേരിയും തേജസ്വി സൂര്യയും പങ്കെടുക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.