×
login
അഹാനയും സണ്ണി വെയ്‌നും ആദ്യമായി ഒരുമിക്കുന്നു; ക്രൈം കോമഡി സിനിമ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പുറത്ത്

അഹാന കൃഷ്ണകുമാര്‍, മെറീന മൈക്കിള്‍, സണ്ണി വെയിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രൈം കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷ്ണു ശ്രീകണ്ഠനാണ്.

കൊച്ചി: ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തു. അഹാന കൃഷ്ണകുമാര്‍, മെറീന മൈക്കിള്‍, സണ്ണി വെയിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രൈം കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷ്ണു ശ്രീകണ്ഠനാണ്.  

കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെതിരെ ചിത്രത്തിലെ നായികമാരില്‍ ഒരാളായ മെറീന മൈക്കിള്‍ നടത്തിയ ഹാസ്യാത്മക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും മെറീന ഒഴിവാക്കപ്പെട്ടതിനെതിരെ, 'അഭിനയിച്ച സിനിമയുടെ പോസ്റ്ററില്‍ എന്റെ മുഖം വയ്ക്കാന്‍ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാന്‍ പറഞ്ഞ്..' എന്ന രസകരമായ തലക്കെട്ടോടെ തന്റെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്താണ് ടൈറ്റില്‍ പോസ്റ്റര്‍ മറീന തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

അതിരന് ശേഷം പി.എസ് ജയഹരി സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍, സൈജു കുറുപ്പ്, ലാലു അലക്‌സ്, ബൈജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥ, സംഭാഷണം: സുമേഷ് വി. റോബിന്‍, വരികള്‍: വിനായക് ശശികുമാര്‍, മനു മഞ്ജിത്, ഛായാഗ്രഹണം: അന്‍ജോയ് സാമുവല്‍, ചിത്രസംയോജനം: ബിബിന്‍ പോള്‍ സാമുവല്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, ഡിസൈന്‍സ്: ഷിബിന്‍.സി.ബാബു, വാര്‍ത്താ പ്രചരണം: പി.ശിവപ്രസാദ്.

  comment

  LATEST NEWS


  ഇറ്റലിയിലെ പരിപാടിയില്‍ നിന്നും മമതയെ വിലക്കി വിദേശകാര്യമന്ത്രാലയം; ഇന്ത്യയിലെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല പരിപാടിയെന്ന് വിശദീകരണം


  പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


  ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


  ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


  ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


  അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.