×
login
ആനുകാലിക വിഷയങ്ങളില്‍ ഊന്നിയ പില്ലര്‍ നമ്പര്‍.581; ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

സ്‌പെക്ട്രം മീഡിയയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആദി ഷാന്‍, സക്കീര്‍ ഹുസൈന്‍, അമൃത എസ്. ഗണേഷ് തുടങ്ങിയവരും അഭിനയിക്കുന്നു.

ആനുകാലിക വിഷയങ്ങള്‍ പ്രമേയമാക്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  പില്ലര്‍ നമ്പര്‍.581. തമിഴിലും, മലയാളത്തിലുമായി എത്തുന്ന ചിത്രത്തില്‍  പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും മകള്‍ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു. സ്‌പെക്ട്രം മീഡിയയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആദി ഷാന്‍, സക്കീര്‍ ഹുസൈന്‍, അമൃത എസ്. ഗണേഷ് തുടങ്ങിയവരും അഭിനയിക്കുന്നു.  

ഛായാഗ്രഹണം-ഫിയോസ് ജോയ്, എഡിറ്റിങ്- സിയാദ് റഷീദ്, സംഗീതം-അരുണ്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സക്കീര്‍ ഹുസൈന്‍, ആര്‍ട്ട്-നസീര്‍ ഹമീദ്, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, കോസ്റ്റ്യൂം- സ്റ്റെല്ല റിയാസ്, അസോസിയേറ്റ് ഡയറക്ടര്‍-അനീഷ് ജോര്‍ജ്, സ്റ്റില്‍സ്-ബേസില്‍ സക്കറിയ, ഡിസൈന്‍- എസ്.ജെ & സഹീര്‍ റഹ്മാന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.