×
login
'പൊളിറ്റിക്കല്‍ കറക്ട്‌നസ്' ഏഷ്യന്‍ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍

അഭിനയരംഗത്ത് യാതൊരുവിധ മുന്‍പരിചയവുമില്ലാത്ത പുഷ്പവിലാസം കുടുംബത്തിലെ അഞ്ചു വയസ്സു മുതല്‍ 88 വയസ്സു വരെയുള്ളവര്‍ ഈ ടെലിഫിലിമിലൂടെ അഭിനയ രംഗത്തേക്ക് എത്തിക്കുകയാണ്. കുടുംബാംഗം കൂടിയായ എ.വി. അനൂപ്, മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, കണ്ണൂര്‍ ജില്ലാ ലേബര്‍ കോര്‍ട്ട് ജഡ്ജി ആര്‍.എല്‍. ബൈജു തുടങ്ങിയവര്‍ അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. ചിത്രം സംവിധാനം ചെയ്ത സന്ദീപും ഗാനരചന നിര്‍വഹിച്ച ദുര്‍ഗ അരവിന്ദും കുടുംബാംഗങ്ങള്‍ തന്നെയാണ്.

തിരുവനന്തപുരം: യൂട്യൂബിലും രണ്ട് ടിവി ചാനലുകളിലുമായി ലക്ഷക്കണക്കിന് ആസ്വാദകര്‍ ഏറ്റെടുത്ത 'പൊളിറ്റിക്കല്‍ കറക്ട്‌നസ്' എന്ന ഷോര്‍ട്ട് ഫിലിം ഏഷ്യന്‍ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കോഴിക്കോട്ടെ പ്രശസ്തമായ പുഷ്പവിലാസം കുടുംബത്തിലെ അഭിനയവാസനയുള്ള അമ്പതില്‍പ്പരം അംഗങ്ങളെ കണ്ടെത്തി എടുത്ത ചിത്രമെന്ന പ്രത്യേകതയാണ് ചിത്രത്തിന് ഏഷ്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിക്കൊടുത്തത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് മലയാളത്തിലെ വന്‍കിട സിനിമ നിര്‍മാതാക്കളായ എ.വി.എ പ്രൊഡക്ഷന്‍സ് ആണ്. ചെറുചിത്രമാണെങ്കിലും ഒരു ഫീച്ചര്‍ ഫിലിമിന്റെ സാങ്കേതികതകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

അഭിനയരംഗത്ത് യാതൊരുവിധ മുന്‍പരിചയവുമില്ലാത്ത പുഷ്പവിലാസം കുടുംബത്തിലെ അഞ്ചു വയസ്സു മുതല്‍ 88 വയസ്സു വരെയുള്ളവര്‍ ഈ ടെലിഫിലിമിലൂടെ അഭിനയ രംഗത്തേക്ക് എത്തിക്കുകയാണ്. കുടുംബാംഗം കൂടിയായ എ.വി. അനൂപ്, മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, കണ്ണൂര്‍ ജില്ലാ ലേബര്‍ കോര്‍ട്ട് ജഡ്ജി ആര്‍.എല്‍. ബൈജു തുടങ്ങിയവര്‍ അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. ചിത്രം സംവിധാനം ചെയ്ത സന്ദീപും ഗാനരചന നിര്‍വഹിച്ച ദുര്‍ഗ അരവിന്ദും കുടുംബാംഗങ്ങള്‍ തന്നെയാണ്.


നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായ രാഷ്ട്രീയക്കാരനാണ്, ഡോ. എ.വി. അനൂപ് അവതരിപ്പിക്കുന്ന രാം മോഹന്‍ തമ്പി. തമ്പിയുടെ മകന്‍ അഭിജിത്തിന്, ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. പുഴയില്‍ മുങ്ങിയ പത്തുവയസുകാരിയെ ജീവന്‍ പണയം വെച്ച് രക്ഷപെടുത്തിയതിനാണ് മകന് അവാര്‍ഡ് ലഭിക്കുന്നത്. 14 വയസുകാരനായ  മകന്റെ കൗമാര ചിന്തകള്‍ കോര്‍ത്തെടുത്ത് 'അഭിപ്രായം 14' എന്ന പുസ്തകം അവാര്‍ഡിനൊപ്പം ഇറങ്ങുന്നു. നാടും കുടുംബവും ഇത് ആഘോഷിക്കുന്നതിനിടെ തമ്പിയെ ഞെട്ടിച്ചുകൊണ്ട് ഒരു കഥാപാത്രം രംഗത്തുവരുന്നിടത്ത് 'പൊളിറ്റിക്കല്‍ കറക്ട്‌നസ്' ഒരു വഴിത്തിരിവിലേക്ക് കടക്കുകയാണ്.  

ജനുവരി 1 മുതല്‍ 5 വരെ കോഴിക്കോട്ടെ കുടുംബ വീടുകളില്‍ ചിത്രീകരിച്ച ഈ ചിത്രം ഫെബ്രുവരി 19 ന് എ.വി.എ. പ്രൊഡക്ഷന്‍സിന്റെ യുട്യൂബ് ചാനല്‍വഴി റിലീസ് ചെയ്തു. തുടര്‍ന്ന് ഏഷ്യാനെറ്റ് പ്ലസും കൗമുദി ടിവിയും ചിത്രം സംപ്രേക്ഷണം ചെയ്തു. മനു ഗോപാലാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം: ഷിജി ജയദേവന്‍ മ്യൂസിക്: ധീരജ് സുകുമാരന്‍ ഓഡിയോഗ്രാഫി: ജിതേന്ദ്രന്‍ ലാല്‍ മീഡിയ എഡിറ്റിങ്ങ്: മെന്റോസ് ആന്റണി കോറിയോഗ്രാഫി: ഇംതിയാസ് അബൂബക്കര്‍ ആര്‍ട്ട്: ഉപേന്ദ്രനാഥന്‍ മെയ്ക്കപ്പ്: ബിനീഷ് ഏഷ്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയതിന്റെ ഔദ്യോഗികമായ അറിയിപ്പും സര്‍ട്ടിഫിക്കറ്റ് നല്‍കലും കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സംവിധായകന്‍ സന്ദീപ്, നിര്‍മാതാവ് ഡോ. എ.വി.അനൂപ്, ഏഷ്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്‌സ് ഒഫീഷ്യല്‍ ആര്‍. വിവേക്, ജില്ലാ ലേബര്‍ കോടതി ജഡ്ജി ആര്‍.എല്‍.ബൈജു എന്നിവര്‍ പങ്കെടുത്തു.

 

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.