പ്രേം നസീർ ഫിലിം ലൈഫ് ടൈംഅച്ചീവ്മെന്റ് പുരസ്ക്കാരം നടി അംബികയ്ക്ക്
തിരുവനന്തപുരം: പ്രേംനസീർ സുഹൃദ് സമിതി - ഉദയ സമുദ്ര സംഘടിപ്പിക്കുന്ന നാലാമത് പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഫ്രെണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ രൺജിത് മണ ബ്രക്കാട്ട്, ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളം മികച്ച ചിത്രമായും, ഈ ചിത്രം സംവിധാനം ചെയ്ത ജി. പ്രജേഷ് സെൺ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസ് മികച്ച നടനായും നായാട്ടിലെയും മാലിക്കിലെയും പ്രകടനത്തിൽ നിമിഷ സജയനെ മികച്ച നടിയായും തെരഞ്ഞെടുത്തു. പ്രേം നസീർ ഫിലിം ലൈഫ് ടൈംഅച്ചീവ്മെന്റ് പുരസ്ക്കാരം നടി അംബികയ്ക്ക് സമ്മാനിക്കും.
മറ്റ് അവാർഡുകൾ: -
പ്രത്യേക ജൂറി പുരസ്ക്കാരം: ഇ.എം.അഷ്റഫ് ( സംവിധായകൻ, ചിത്രം: ഉരു), മികച്ച സാമൂഹ്യ പ്രതിബദ്ധ്യത ചിത്രം: ഉരു. നിർമ്മാതാവ്: മൺസൂർ പള്ളൂർ, മികച്ച സഹനടൻ : അലൻ സിയാർ ( ചിത്രം: ചതുർമുഖം ), മികച്ച സഹനടി :മഞ്ജു പിള്ള ( ചിത്രം: ഹോം), മികച്ച തിരകഥാകൃത്ത് : എസ്. സഞ്ജീവ് ( ചിത്രം: നിഴൽ), മികച്ച ക്യാമറാമാൻ : ദീപക്ക് മേനോൻ ( ചിത്രം: നിഴൽ), മികച്ച പാരിസ്ഥിതിക ( ചിത്രം: ഒരില തണലിൽ, നിർമ്മാതാവ്: ആർ. സന്ദീപ് ), മികച്ച നവാഗത സംവിധായകൻ : ചിദംബരം (ചിത്രം: ജാൻ. എ. മൻ), മികച്ച ഗാനരചയിതാവ് : പ്രഭാവർമ്മ (ഗാനങ്ങൾ: ഇളവെയിൽ ..., ചിത്രം: മരക്കാർ, കണ്ണീർ കടലിൽ ...., ചിത്രം: ഉരു ), മികച്ച സംഗീതം: റോണി റാഫേൽ (ചിത്രം: മരക്കാർ), മികച്ച ഗായകൻ : സന്തോഷ് ( ചിത്രം: കാവൽ, ഗാനം: കാർമേഘം മൂടുന്നു .....), മികച്ച ഗായിക : ശുഭ രഘുനാഥ് ( ചിത്രം: തീ, ഗാനം: നീല കുറിഞ്ഞിക്ക്), മികച്ച നവാഗത നടൻ : ശ്രീധരൻ കാണി ( ചിത്രം: ഒരില തണലിൽ), മികച്ച പി.ആർ. ഒ: അജയ് തുണ്ടത്തിൽ( ചിത്രം: രണ്ട് ).
ചലച്ചിത്ര - നാടക സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ ചെയർമാനും , സംവിധായകൻ ടി.എസ്.സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോൻ എന്നിവർ കമ്മിറ്റി മെമ്പർമാരുമായ ജൂറിയാണ് പത്രസമ്മേളനത്തിൽ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവരും പങ്കെടുത്തു. ഈ വർഷത്തെ പ്രേം നസീർ ഫിലിം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നടി അംബികക്ക് സമർപ്പിക്കും. മാർച്ച് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ചരിത്രത്തില്‍ നിന്നും പാഠം പഠിയ്ക്കാത്ത ജനത ആത്മഹത്യയിലേയ്ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്കുന്ന മുന്നറിയിപ്പ്
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
ഗുരുവായൂരമ്പലനടയില്‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി
സ്റ്റേജ് ഷോകള്‍ക്ക് നികുതി നല്‍കിയില്ല, രജിസ്ട്രേഷനില്ലാതെ അഞ്ചുവര്‍ഷത്തോളം ഇടപാടുകള്‍ നടത്തി; താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
മികച്ച നടൻ, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കർ യോഗ്യത പട്ടികയിൽ കാന്താര; അന്തിമ നോമിനേഷനിൽ കാന്താര എത്തുമോ?