×
login
ഒടുവില്‍ ബിഗ് 'എം'സിന്റെ പ്രഖ്യാപനം; അദൃശ്യ അധോലോകത്തിന്റെ കഥയുമായി പൃഥ്വിരാജിന്റെ 'കാപ്പ', മോഹന്‍ലാലും മമ്മൂട്ടി‍യും മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

കഴിഞ്ഞ ദിവസം പൃഥ്വിരാജ് മലയാളത്തിലെ ബിഗ് 'എം'സ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് പ്രഖ്യാപിക്കുന്നു. നാളെ രാവിലെ 10 മണി വരെ കാത്തിരിക്കൂ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

നഗരത്തിലെ അധോലോക കഥയുമായി കാപ്പ. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാലും മമ്മൂട്ടിയും പുറത്തുവിട്ടു. ഇരുവരുടേയും ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. വേണു സംവിധാനം ചെയ്യുന്ന കാപ്പയില്‍ മഞ്ജുവാര്യര്‍, ആസിഫ് അലി, അന്ന ബെന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആദ്യമായാണ് പൃഥ്വിരാജിനൊപ്പം മഞ്ജുവാര്യര്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  

കഴിഞ്ഞ ദിവസം പൃഥ്വിരാജ് മലയാളത്തിലെ ബിഗ് 'എം'സ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് പ്രഖ്യാപിക്കുന്നു. നാളെ രാവിലെ 10 മണി വരെ കാത്തിരിക്കൂ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് വൈറലാവുകയും പ്രിയ താരങ്ങളുടെ പ്രഖ്യാപനം എന്തായിരിക്കും എന്ന കാത്തിരിപ്പിലും ആയിരുന്നു ആരാധകര്‍.  

നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി'യെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ചിത്രമാണിത്. തീയേറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്‌സ് യൂണിയന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്.  എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം റോണക്‌സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല.  

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.