×
login
അഭിനയ മോഹം നിര്‍മ്മാതാവാക്കിയ പ്രവാസി വനിത; വത്സാ കൃഷ്ണ

ഇന്ദ്രജിത്ത് , രഞ്ജി പണിക്കര്‍, രാഹുല്‍ മാധവ്, ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കൊപ്പം അമേരിക്കക്കാരായ ചിലരും പ്രധാന വേഷത്തിലെത്തും.

അമേരിക്കയില്‍  ചിത്രീകരിക്കുന്ന മലയാള സിനിമകള്‍ പലതുണ്ട്.  ചിത്രീകരണവുമായി ബന്ധപ്പെട്ട 'ഏഴാം കടലിനക്കരെ'എത്താത്ത സിനിമാക്കാരും കുറവാകും. എന്നാല്‍ പ്രവാസി അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ സിനിമ ഒരുങ്ങുന്നത് ചുരുക്കം. അത്തരമൊരു സിനിമ അണിയിച്ചൊരുക്കുകയാണ് ന്യൂയോര്‍ക്കില്‍ സ്ഥിര താമസക്കാരായ വത്സ കൃഷ്ണയും ക്രിസ് തോപ്പിലും.

അഭിനയ മോഹത്തോട് വിടപറഞ്ഞാണ് കോട്ടയം പൊന്‍കുന്നം സ്വദേശിയായ വത്സ മൂന്നു പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലേക്ക് പറന്നത്.  മകള്‍ കോളേജ് അധ്യാപിക ആകാന്‍ ആഗ്രഹിച്ച മാതാപിതാക്കളോട് എനിക്ക് നേഴ്‌സ് ആയാല്‍ മതിയെന്നു വാശിപിടിക്കുകയും വിജയിക്കുകയും ചെയ്ത വല്‍സ അമേരിക്കയിലെത്തിയിട്ടും അഭിനയാവേശം കൈവിട്ടില്ല. ഭര്‍ത്താവ് ക്രിസ് തോപ്പില്‍ പൂര്‍ണ്ണമായ പിന്തുണ നല്‍കിയതോടെ പ്രവാസി മലയാളികളുടെ നാടകങ്ങളിലും സ്‌റ്റേജ് ഷോകളിലും  കഥാപാത്രങ്ങളായി. അമേരിക്കയില്‍ ചിത്രീകരിച്ച ചില സിനിമകളില്‍ മുഖം കാണിക്കാനവസരം കിട്ടിയത് അഭിനയ മോഹം കൂടാന്‍ വഴിതെളിച്ചു.  'രാക്കുയില്‍' ഉള്‍പ്പെടെയുള്ള  ചില പ്രമുഖ മലയാളം സീരിയലുകളിലും അഭിനയിച്ചു. നൃത്തവും പഠിച്ചു.

സിനിമ നിര്‍മ്മിക്കാനുള്ള പ്രേരണയും അഭിനയ മോഹം തന്നെ എന്നു പറയുന്നതില്‍ വത്സ കൃഷ്ണയ്ക്ക്  മടിയൊന്നുമില്ല. തോപ്പില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇന്ദ്രജിത്തിനെ നായകനാക്കി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്  ഗണേഷ് നായര്‍ ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൊച്ചുണ്ണി ഇളവന്‍ മഠം ഉള്‍പ്പെടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരൊക്കെ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ മലയാളികള്‍. സിനിമ നിര്‍മാണ രംഗത്തേക്കുവന്ന വത്സാ കൃഷ്ണക്ക്  ഭര്‍ത്താവ് ക്രിസ്  തോപ്പില്‍  മക്കളായ റാണിയും നന്ദിനിയും കട്ട സപ്പോര്‍ട്ടായി ഒപ്പമുള്ളപ്പോള്‍ എന്തിനു മടിക്കണം എന്നതാണ് നിലപാട്.

ഭര്‍ത്താവിന്റെ കുംടുബപ്പേരാണ് തോപ്പില്‍. തോപ്പില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. . ഇന്ദ്രജിത്ത് , രഞ്ജി പണിക്കര്‍, രാഹുല്‍ മാധവ്, ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കൊപ്പം   അമേരിക്കക്കാരായ ചിലരും പ്രധാന വേഷത്തിലെത്തും.

തോപ്പില്‍ പ്രൊഡക്ഷന്‍സ് 'സ്വീറ്റ് സിസ്റ്റീന്‍'  എന്ന പേരില്‍  ഹൃസ ചിത്രം നിര്‍മ്മിച്ചിരുന്നു. അതില്‍ വത്സ അഭിനയിക്കുകയും ചെയ്തു.  വലിയൊരു സിനിമ നിര്‍മ്മിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ഈ ചിത്രത്തിന്  കിട്ടിയ സ്വീകാര്യതയും കാരണമായതായി വത്സ പറയും.

 

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.