×
login
മമ്മൂട്ടി‍യും പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുഴു'; ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

താരനിബിഡംമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. ശ്രീ മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.

നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന 'പുഴു'വിന്റെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍- സില്‍ സെല്ലുല്ലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജും, വിതരണം വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനുമാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ തന്നെ ആദ്യമായാണ് മമ്മൂട്ടി ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിന് മുന്നേ തമിഴ്, ഹിന്ദി ചിത്രങ്ങളിലാണ് സ്ത്രീകള്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റില്‍, താരനിബിഡംമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. ശ്രീ മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ വിതരണം. 

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരന്‍മ്പ്, കര്‍ണ്ണന്‍, അച്ചം എന്‍മ്പതു മതമേയ്യടാ, പാവ കഥൈകള്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്.- ഹര്‍ഷദ്, തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ഷര്‍ഫുവും , സുഹാസും, ഹര്‍ഷദും ചേര്‍ന്നാണ്. റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് പുഴുവിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റ് - ദീപു ജോസഫ്, സംഗീതം- ജെയ്കസ് ബിജോയ്. പിആര്‍ഒ: പി.ശിവപ്രസാദ്. 

 

 

    comment

    LATEST NEWS


    എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


    വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


    നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


    ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


    കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


    'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.