×
login
പെണ്ണിന്റെ മൂന്നു മുഖങ്ങളുമായി രാജീവ് രവി ചിത്രം 'ആണും പെണ്ണും'; സൈന പ്ലേയില്‍ റിലീസ് ചെയ്തു

ഉണ്ണി ആര്‍, വേണു, ന്തോഷ് ഏച്ചിക്കാനം എന്നിവരാണ് തിരക്കഥാകൃത്തുക്കള്‍

പെണ്ണിന്റെ മൂന്നു മുഖങ്ങള്‍ ഒറ്റ സിനിമയില്‍ മൂന്നു കഥകളിലായി ദൃശ്യവല്‍ക്കരിക്കുന്ന ആന്തോളജി സിനിമ 'ആണും പെണ്ണും' സൈന പ്ലേ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസായി. രാജീവ് രവി അവതരിപ്പിക്കുന്ന ഈ ചിത്രം സി.കെ. പത്മകുമാര്‍, എം. ദിലീപ് കൂമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.

സാവിത്രി, രാച്ചിയമ്മ, റാണി എന്നീ മൂന്നു സ്ത്രീകളുടെ മൂന്ന് കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹിക വിഷയമാണ് ചിത്രീകരിക്കുന്നത്. വേണു, ആഷിക് അബു, ജെയ് കെ. എന്നിവര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി, ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, പാര്‍വ്വതി, സംയുക്ത മേനോന്‍, ദര്‍ശന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഉണ്ണി ആര്‍, വേണു, ന്തോഷ് ഏച്ചിക്കാനം എന്നിവരാണ്  തിരക്കഥാകൃത്തുക്കള്‍. വേണു, ഷൈജു ഖാലിദ്, സുരേഷ് രാജന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.