×
login
റഷീദ് പറമ്പിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം സിനിമയുടെ പൂജ കഴിഞ്ഞു

നാട്ടിൻപുറത്തെ ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന കഥ, ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയാണ് അരങ്ങേറുന്നത്. ഏപ്രിൽ 20 മുതൽ ഷൊർണൂരും പരിസരപ്രദേശങ്ങളും ചിത്രീകരണം ആരംഭിക്കുന്നു.

റോബിൻ റീൽസിന്റെ ബാനറിൽ, റെയ്സൺ കല്ലടയിൽ നിർമിക്കുന്ന 'ഭഗവാൻ ദാസന്റെ രാമരാജ്യം' എന്ന സിനിമയുടെ പൂജ എറണാകുളം ഐഎംഎ ഹാളിൽ വെച്ച് നടന്നു. ശ്രദ്ധേയമായ നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനായ റഷീദ് പറമ്പിൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും  എഴുതിയിരിക്കുന്നത് ഫെബിൻ സിദ്ധാർഥ് ആണ്. ശിഹാബ് ഓങ്ങല്ലൂർ ഛായഗ്രഹണവും വിഷ്ണു ശിവശങ്കർ സംഗീതവും നിർവഹിക്കുന്നു. ടി ജി രവി, അക്ഷയ് രാധാകൃഷ്‌ണൻ, ഇർഷാദ് അലി, നിയാസ് ബക്കർ, മണികണ്ഠൻ പട്ടാമ്പി, ശ്രീജിത്ത് രവി, വരുൺ ധാര, പ്രശാന്ത്  മുരളി, അനൂപ് കൃഷ്ണൻ, വിനോദ് തോമസ്, മാസ്റ്റർ വസിഷ്ട്, റോഷ്‌ന ആൻ റോയ് എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. പടവെട്ട്, ലൈല എന്നീ ചിത്രങ്ങൾക്കുശേഷം നന്ദനരാജൻ  ഈ ചിത്രത്തിൽ നായികയാകുന്നു.

നാട്ടിൻപുറത്തെ ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന കഥ, ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയാണ് അരങ്ങേറുന്നത്. ഏപ്രിൽ 20 മുതൽ  ഷൊർണൂരും പരിസരപ്രദേശങ്ങളും ചിത്രീകരണം ആരംഭിക്കുന്നു. എഡിറ്റിംഗ് - മിഥുൻ കെ ആർ , എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -രാജീവ് പിള്ളത്ത്  ഗാനരചന- ജിജോയ് ജോർജ്,   ഗണേഷ് മലയത്, പ്രൊജക്റ്റ് ഡിസൈനർ- രജീഷ് ഒറ്റപ്പാലം, കലാ സംവിധാനം -  സജി കോടനാട്, മേക്കപ്പ് - നരസിംഹ സ്വാമി, വസ്ത്രാലങ്കാരം - ഫെമിന ജബ്ബാർ, അസ്സോസിയേറ്റ് ഡിറക്ടർസ് - വിശാൽ വിശ്വനാഥൻ, വിനയ് ചെന്നിത്തല. അസിസ്റ്റന്റ് ഡിറക്ടർസ് - അരുൺ കെ വാണിയംകുളം, ദിപിൻ ദാസ്, ആദർശ് ബാബു, പൊന്നു ഗന്ധർവ്.

സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത സംവിധായകൻ സിബി മലയിൽ  സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ് അടിക്കുകയും ചെയ്തു.ചടങ്ങിൽ  റോബിൻ റീലിസ് പ്രൊഡക്ഷന്റെ ലോഗോ പ്രകാശനം പ്രശസ്ത നിർമ്മാതാവ്  ലിസ്റ്റിൻ സ്റ്റീഫൻ  നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.