×
login
രജീഷ് തെറ്റിയോടിന്റെ രണ്ടാം ഉദയം

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21നെ അടിസ്ഥാനപ്പെടുത്തി ആത്മഹത്യയ്‌ക്കെതിരെ സന്ദേശം നല്‍കുന്ന ചിത്രമാണ് രജീഷ് തെറ്റിയോട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന  രണ്ടാം ഉദയം. മാഗ്‌നം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  സലില്‍ദാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.  

ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഏഴു വിഭാഗത്തില്‍പ്പെട്ടവരുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. സ്വവര്‍ഗാനുരാഗികളായ രണ്ടു യുവാക്കള്‍, തൊഴില്‍രഹിതനായ യുവാവ്,  പീഡനത്തിന് ഇരയായ പെണ്‍കുട്ടി, ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി, കര്‍ഷകന്‍, അവശ കലാകാരന്‍, സദാചാരക്കാരുടെ ആക്രമണത്തിന്  ഇരയായ യുവാവും യുവതിയും എന്നിവരാണ് അവര്‍.  

സുരേഷ് കാര്‍ത്തിക്, രഞ്ജിത്ത് ചെങ്ങമനാട്, അരുണ്‍ ഗോപന്‍, ജെ.ആര്‍. വര്‍മ, അജിത്ത്.ആര്‍, ബിനിത ദേവ്, മുന്‍ഷി  ഹരീന്ദ്രന്‍, വിജു കണ്ണമ്പ്ര, ഫര്‍ഹ റഷീദ്, അനശ്വര റോയ്, സലില്‍ദാസ്, അജിത്ത് കണ്ണന്‍, സലാം കുന്നത്ത്,  അജിത്ത്,  വിപിന്‍രാജ്, രേഷ്മ, ധനുഷ്, അഭിലാഷ്, അപ്പുക്കുട്ടന്‍  എന്നിവരാണ് പ്രധാന താരങ്ങള്‍. ഡോ.ബി.ആര്‍. അംബേദ്കര്‍ എന്ന കേന്ദ്ര കഥാപാത്രമായി സുരേഷ് കാര്‍ത്തിക് എത്തുന്നു. സംഗീത സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായ സുരേഷ് കാര്‍ത്തിക്  ആദ്യമായി  അഭിനയിക്കുന്ന സിനിമയാണിത്.  

ഛായാഗ്രഹണം-വിപിന്‍രാജ്. എഡിറ്റിങ്-കെ. ശ്രീനിവാസ്.  ഗാനരചന-പുതിയവിള  സഞ്ജീവ്. സംഗീതം-പശ്ചാത്തല സംഗീതം-സുരേഷ് കാര്‍ത്തിക്. ആലാപനം-പി. സി. ദിവാകരന്‍കുട്ടി. അസോസിയേറ്റ് ഡയറക്ടര്‍-ശാലിനി എസ്.ജോര്‍ജ്, ക്രിയേറ്റീവ് ഹെഡ്-രജിത് വി.ചന്തു. ഡിഐ-അജയ്, സൗണ്ട് എഫക്ട്‌സ്-മുരുകന്‍, മേക്കപ്പ്-അര്‍ജുന്‍, സ്റ്റീല്‍സ്-ധനുഷ്,  പ്രൊഡക്ഷന്‍  മാനേജര്‍-വിജു കണ്ണമ്പ്ര, കലാസംവിധാനം-സുനു ഖാദര്‍. സഹസംവിധാനം: അലി റഫ്ത്താര്‍, അഖില്‍ സത്യനേശന്‍.  

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

 

  comment
  • Tags:

  LATEST NEWS


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.