×
login
അരികില്‍ അരികില്‍ ആരോ അറിയാതെ... റോയ് വീഡിയോ ഗാനം റിലീസ് ചെയ്തു

സിത്താര കൃഷ്ണകുമാര്‍, സൂരജ് സന്തോഷ് എന്നിവര്‍ ആലപിച്ച 'അരികില്‍ അരികില്‍ ആരോ അറിയാതെ.....' എന്ന ഗാനമാണ് റിലീസായത്.

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിലെ  വീഡിയോ ഗാനം  റിലീസായി. വിനായക് ശശികുമാര്‍ എഴുതി മുന്ന പി എം സംഗീതം പകര്‍ന്ന് സിത്താര കൃഷ്ണകുമാര്‍, സൂരജ് സന്തോഷ് എന്നിവര്‍ ആലപിച്ച 'അരികില്‍ അരികില്‍ ആരോ അറിയാതെ.....' എന്ന ഗാനമാണ് റിലീസായത്.

നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌കര്‍, വി.കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, അനുപ്രഭ, രേഷ്മ ഷേണായി എന്നിവര്‍ അഭിനയിക്കുന്നു.

ജയേഷ് മോഹന്‍- ഛായാഗ്രഹണം, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം-ഗോപി സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍-എം. ബാവ തുടങ്ങിയവര്‍.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.