×
login
'അത്രയും മാന്യതയേ കേരളത്തിനുള്ളൂ'; പോലീസിന്റെ സൈബര്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ലൈവിനിടയിലും ലൈംഗികാധിക്ഷേപം; സൂക്ഷിക്കണമെന്ന് സാധിക

സാധിക പങ്കുവെച്ച ലൈവിന് താഴെ ചിലര്‍ മോശം കമന്റുകളുമായി എത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് സാധിക അപ്പോള്‍ത്തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.

കേരളാ പോലീസിന്റെ സൈബര്‍ ക്രൈം സ്റ്റേഷനില്‍ ഇരിക്കുമ്പോഴും തനിക്കെതിവെ ഇന്‍സ്റ്റാഗ്രാമിലൂടെ അധിക്ഷേപങ്ങള്‍ ഉണ്ടായത് ലൈവ് വീഡിയോയില്‍ ചൂണ്ടിക്കാട്ടി നടി സാധിക വേണുഗോപാല്‍. സാധിക പങ്കുവെച്ച ലൈവിന് താഴെ ചിലര്‍ മോശം കമന്റുകളുമായി എത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് സാധിക അപ്പോള്‍ത്തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. 

ഇതിന് താഴെ പോലും നിരവധിപ്പേര്‍ കമന്റ് ചെയ്യുന്ന ചിലരുണ്ട്. അതും ഞാന്‍ സൈബര്‍ ഓഫീസിലാണ് ഇരിക്കുന്നത് എന്നു പറയുമ്പോള്‍ പോലും. അത്രയും മാന്യതയാണ് കേരളത്തിന്. എന്താ ചെയ്യുകയെന്ന്  സാധിക ലൈവില്‍ ചോദിച്ചു.  തന്റെ പേരില്‍ ചിത്രം പ്രചരിപ്പിച്ചയാളുടെ മാപ്പപേക്ഷ ആരാധകരോട് പങ്കുവെക്കുന്നതിനിടെയിലാണ് നടിക്ക് വീണ്ടും ദുരനുഭവമുണ്ടായത്.

ഇന്‍സ്റ്റാഗ്രാമില്‍ സാധിക പങ്കുവെച്ച കുറിപ്പ്:  

 

കേരളത്തില്‍ സൈബര്‍ കേസുകള്‍ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാന്‍ നല്‍കിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചിന്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ കാക്കനാടിലെ, ഗിരീഷ് സാറിനും, ബേബി സാറിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

ഒരു പെണ്‍കുട്ടിയെ മോശം ആയി ചിത്രീകരിച്ചു സംസാരിക്കുമ്പോളും, അവളുടെ മോശം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു ആഘോഷം ആക്കുമ്പോളും അപകീര്‍ത്തി പെടുത്തുമ്പോളും സ്വന്തം വീട്ടിലുള്ള സ്ത്രീകളെ പറ്റി ജന്മം തന്ന അമ്മയെ ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ ഒരു പെണ്‍കുട്ടിയും ഒറ്റപ്പെടുന്നില്ല പരാതി യഥാര്‍ത്ഥമെങ്കില്‍ സഹായത്തിനു കേരള പോലീസും, സൈബര്‍ സെല്ലും സൈബര്‍ ക്രൈം പോലീസും ഒപ്പം ഉണ്ടാകും. കുറ്റം ചെയ്യുന്ന ഓരോരുത്തര്‍ക്കും ഒരുനാള്‍ പിടിക്കപ്പെടും എന്ന ബോധം വളരെ നല്ലതാണ്.  

ഇന്ന് നമ്മുടെ വീടുകളില്‍ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം നടത്താന്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ 18വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണുകള്‍ കൊടുക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാവുന്ന വിശാലമായ സൈബര്‍ ലോകത്തിന്റെ ഇരകളായി സ്വന്തം കുട്ടികള്‍ മാറുന്നുണ്ടോ എന്നു ഇടയ്ക്കിടെ നോക്കുന്നതും സൈബര്‍ കുറ്റകൃത്യത്തിന്റെ ദൂഷ്യവശങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കുന്നതും നല്ലതായിരിക്കും.

( ഈ ക്രൈം ചെയ്ത വ്യക്തി ആലപ്പുഴ സ്വദേശി ആണ് അയാള്‍ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാന്‍ താല്പര്യം ഇല്ല്യ. അതുകൊണ്ട് തന്നെ ഞാന്‍ ഈ കേസ് പിന്‍വലിക്കുന്നു. )

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.