×
login
'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' സൈന പ്ലേ ഒടിടി യില്‍

റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി,നീരജ് രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ പാലത്തറ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' സന്തോഷത്തിന്റെ ഒന്നാം ദിവസം സൈന പ്ലേ ഒടിടി യില്‍ റിലീസായി.

റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി,നീരജ് രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ പാലത്തറ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' സന്തോഷത്തിന്റെ ഒന്നാം ദിവസം സൈന പ്ലേ ഒടിടി യില്‍ റിലീസായി.

ലിവിംങ് ടുഗെതറിലൂടെ ഒന്നിച്ച് മുന്നോട്ട് പോകുന്ന മാധ്യമ പ്രവര്‍ത്തകയായ മരിയയുടെയും അഭിനയ മോഹിയായ ജിതിന്റെയും ജീവിതം മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

ഒരു കാറിനുള്ളില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച ഈ ചിത്രം മധുരവും കയ്പും നിറഞ്ഞ അവരുടെ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നു.

ഷിജോ കെ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഐ ചിത്രത്തിന്റെ ഛായാഗ്രഹണം സജി ബാബു നിര്‍വഹിക്കുന്നു.

സംഗീതം-ബേസില്‍ ജോസഫ്,സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, കോസ്റ്റ്യൂസ്-, സ്വപ്‌ന റോയി,ഡിസൈന്‍-ദിലീപ് ദാസ്.നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകരുടെ അംഗീകാരം നേടിയ ചിത്രമാണ് 'സന്തോഷത്തിന്റെ ഒന്നാം ദിവസം '. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.