×
login
സ്‌ക്രീന്‍ പ്ലേ മാര്‍ച്ച് 18-ന് തീയേറ്ററില്‍

നല്ല കഥകളുമായി സിനിമാരംഗത്ത് അലയുന്ന ഒരു കഥാകൃത്ത്. പ്രതിസന്ധികളെല്ലാം സഹിച്ച് അയാള്‍ തന്റെ കഥാപാത്രങ്ങളുമായി അലയുന്നു. ഒടുവില്‍ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളാണ് അയാളുടെ ജീവിതത്തില്‍ ഉണ്ടായത്.

സിനിമാ തിരക്കഥകളുമായി സിനിമാ ലോകത്ത് ചുറ്റിക്കറങ്ങുന്ന ഒരു തിരക്കഥാകാരന്റെ ജീവിതകഥ പറയുന്ന സ്‌ക്രീന്‍ പ്ലേ എന്ന ചിത്രം മാര്‍ച്ച് 18-ന് തീയേറ്ററിലെത്തുന്നു. സെഞ്ച്വറി വിഷന്റെ ബാനറില്‍ മമ്മി സെഞ്ച്വറി നിര്‍മ്മിക്കുന്ന ഈ ചിത്രം, കെ.എസ്. മെഹമൂദ് ആണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത മിമിക്രി താരം പ്രശാന്ത് കാഞ്ഞിരമറ്റം നായകനാകുന്നു  

പുതിയ കാലഘട്ടത്തിലെ സിനിമാ കലാകാരന്മാരുടെ കഥ പറയുകയാണ് ഈ ചിത്രം. നല്ല കഥകളുമായി സിനിമാരംഗത്ത് അലയുന്ന ഒരു കഥാകൃത്ത്. പ്രതിസന്ധികളെല്ലാം സഹിച്ച് അയാള്‍ തന്റെ കഥാപാത്രങ്ങളുമായി അലയുന്നു. ഒടുവില്‍ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളാണ് അയാളുടെ ജീവിതത്തില്‍ ഉണ്ടായത്.

സെഞ്ച്വറിവിഷനു വേണ്ടി മമ്മി സെഞ്ച്വറി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'സ്‌ക്രീന്‍ പ്ലേ' .സംവിധാനം കെ. എസ്. മെഹമൂദ്, തിരക്കഥ- മമ്മി സെഞ്ച്വറി, സംഭാഷണം- രാജേഷ് കോട്ടപ്പടി, ഡിഒപി- ഷെട്ടി മണി, ഗാനങ്ങള്‍- പ്രജോദ് ഉണ്ണി, സംഗീതം - ബാഷ ചേര്‍ത്തല, ആലാപനം - പി.ജയചന്ദ്രന്‍, വിജയ് യേശുദാസ്, കെ.എസ്.ചിത്ര, സലീം, അസോസിയേറ്റ് ഡയറക്ടര്‍ -രാജേഷ് കോട്ടപ്പടി, അസിസ്റ്റന്റ് ഡയറക്ടര്‍ - അര്‍ജുന്‍, നിഷാദ് കല്ലുങ്കല്‍, പിആര്‍ഒ- അയ്മനം സാജന്‍


പ്രശാന്ത് കാഞ്ഞിരമറ്റം, റസാക് പാരഡൈസ്,റഫീക് ചോക്ലി, കലാഭവന്‍ രഞ്ജിത്ത്, പ്രഗ്യ, അലീന ,രാധിക, നാസ്സര്‍, ഇസ്മയില്‍, ശ്രി പതി സെബി ഞാറക്കല്‍, ജയാശിവകുമാര്‍ ,ശ്രീധര്‍മടമ്പത്ത്, എലിക്കുളം ജയകുമാര്‍, നന്ദു ലാല്‍, ഗ്രേഷ്യ അരുണ്‍,മാസ്റ്റര്‍ കാശിനാഥ്, ബേബി അതിഥി ശിവകുമാര്‍ എന്നിവര്‍ അഭിനയിക്കുന്നു.

 

 

  comment

  LATEST NEWS


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22


  ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.