×
login
'എസ്ജി251': ഫസ്റ്റ് ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപി

ഒരു ഫോട്ടോഷൂട്ട് പോലും നടത്താതെ മനസ്സിലെ അവ്യക്തമായ ആശയം വെച്ച് ഇത്തരമൊരു പോസ്റ്റര്‍ ഒരുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അത് സേതു ശിവാനന്ദന്‍, എസ്‌കെഡി കണ്ണന്‍ എന്നിവരുടെ മികവ് ആണെന്നും അദ്ദേഹം പറയുന്നു. പോസ്റ്റര്‍ ഒരുക്കുന്നതിന്റെ വീഡിയോയും അദ്ദേഹം സാമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുടെ ജന്മദിനവുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ 251ാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇതിന് വന്‍ വരവേല്‍പ്പായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത പോസ്റ്ററിന്റെ പിന്നാമ്പുറ കഥകളുമായി എത്തിയിരിക്കുകയാണ് താരം.  

ഒരു ഫോട്ടോഷൂട്ട് പോലും നടത്താതെ മനസ്സിലെ അവ്യക്തമായ ആശയം വെച്ച് ഇത്തരമൊരു പോസ്റ്റര്‍ ഒരുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അത് സേതു ശിവാനന്ദന്‍, എസ്‌കെഡി കണ്ണന്‍ എന്നിവരുടെ മികവ് ആണെന്നും അദ്ദേഹം പറയുന്നു. പോസ്റ്റര്‍ ഒരുക്കുന്നതിന്റെ വീഡിയോയും അദ്ദേഹം സാമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

വേറിട്ട ഗെറ്റപ്പിലായിരുന്നു പോസ്റ്ററില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താടിയും നീട്ടിവളര്‍ത്തിയ മുടിയും. വലതുകൈയില്‍ വലിയൊരു ടാറ്റുവും ഉണ്ട്. വാച്ച് റിപ്പയറിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ് നായക കഥാപാത്രം. എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. നേരത്തെ 'ജീം ബൂം ബാ' എന്ന ചിത്രം ഒരുക്കിയ രാഹുല്‍ രാമചന്ദ്രന്‍ ആണ് സംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്. വിതരണം ഓഗസ്റ്റ് സിനിമാസ്. ചിത്രത്തിന്റെ പേരും മറ്റ് അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെയെന്നതും അടക്കമുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. സുരേഷ് ഗോപിയുടെ കരിയറിലെ 251ാം ചിത്രമാണ് ഇത്.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.