×
login
ഷാജി പാണ്ഡവത്തിന്റെ ചിത്രം 'കാക്കതുരുത്ത്'; ഒടിടിയില്‍ റിലീസായി

പ്രഭാതത്തിന്റെ പ്രതീക്ഷയും, സായന്തനത്തിന്റെ സ്വാന്ത്വനവും സമം ഉരച്ച് പാകപ്പെടുത്തിയ തുരുത്തിലെ കഥയാണ് ചിത്രം പറയുന്നത്. പ്രകൃതി ചൂഷകവര്‍ഗ്ഗം, ആധുനികതയുടെ കരിം പുതപ്പ് തുരുത്തിന്റെ മേലെ വീശി വിരിക്കുന്നതു വരെ ശാന്തമായിരുന്നു തുരുത്ത്.

ആദ്യ സംവിധാനചിത്രമായ കാക്കതുരുത്ത്, കാണാനാവാതെ, അകാലത്തില്‍ വിടപറഞ്ഞ പ്രമുഖ എഴുത്തുകാരന്‍ ഷാജി പാണ്ഡവത്തിന് സമര്‍പ്പിച്ച് കാക്കതുരുത്ത് ഒടിടിയില്‍ റിലീസായി. ഷാജി പാണ്ഡവത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു കാക്കതുരുത്ത് .വര്‍ഷങ്ങള്‍ എടുത്ത് എഴുതിയ തിരക്കഥ നന്നായി ചിത്രീകരിക്കാന്‍ കഴിഞ്ഞു. വലിയ പ്രതീക്ഷയോടെ ചിത്രത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിനിടയിലാണ്, മരണം കടന്നു വന്നത്. ഇപ്പോള്‍, ചിത്രത്തിന്റെ നിര്‍മ്മാതാവ് മധുസൂധനന്‍ മാവേലിക്കര മുന്‍ക്കൈ എടുത്ത് ചിത്രം പൂര്‍ത്തീകരിച്ചു. പ്രമുഖ സംവിധായകന്‍ വേണു ബി.നായര്‍, മധുസൂദനന്‍ മാവേലിക്കര, റോഷിനി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

പ്രഭാതത്തിന്റെ പ്രതീക്ഷയും, സായന്തനത്തിന്റെ സ്വാന്ത്വനവും സമം ഉരച്ച് പാകപ്പെടുത്തിയ തുരുത്തിലെ കഥയാണ് ചിത്രം പറയുന്നത്. പ്രകൃതി ചൂഷകവര്‍ഗ്ഗം, ആധുനികതയുടെ കരിം പുതപ്പ് തുരുത്തിന്റെ മേലെ വീശി വിരിക്കുന്നതു വരെ ശാന്തമായിരുന്നു തുരുത്ത്. തലമുറകളായി തുരുത്തിന്റെ കാവലാളായിരുന്നു വേലച്ചനും കുടുംബവും.വേലച്ചന്‍ ഒരു പ്രതീക്ഷയാണ്. നിരാശയില്ലാത്ത കാത്തിരിപ്പിന്റെ പ്രതീകം. ആധുനികത ഭ്രമിക്കുന്ന ദേവൂട്ടിയുടെ നടവരമ്പുകളില്‍ ഇരുട്ടിന്റെ സ്വപ്നങ്ങള്‍ വിതറി ചൂഷകവര്‍ഗ്ഗം. ഒടുവില്‍ കാപട്യത്തിന്റെ യാഥാര്‍ത്ഥ്യം തൊട്ടറിയുന്ന ദേവൂട്ടി.

തെരുവ് ജാലവിദ്യക്കാരന്‍ കൃഷ്ണന്റെ മകളായ ജയന്തി, ദേവൂട്ടിയുടെ ഉറ്റ സുഹൃത്തായി മാറുന്നു. അതിനിടയില്‍ കൃഷ്ണന്റെ അപ്രതീക്ഷിത മരണം തുരുത്തില്‍ അശാന്തി വിതയ്ക്കുന്നു. അപ്പോഴും വേലച്ചന്‍ പ്രതീക്ഷയോടെ മുന്നോട്ടു പോയി.ദേവൂട്ടിയുടെ ഹംസനാദം കേട്ടുണര്‍ന്നു കാക്കത്തുരുത്ത് .


വ്യത്യസ്തമായ പ്രമേയം, ശക്തമായാണ് ഷാജി പാണ്ഡവത്ത് അവതരിപ്പിച്ചത്. വേലച്ചന്‍ എന്ന കഥാപാത്രത്തെ പ്രശസ്ത സംവിധായകന്‍ വേണു.ബി.നായരാണ് അവതരിപ്പിച്ചത്. ജന്മിയായി മധുസൂദനന്‍ മാവേലിക്കരയും, ജയന്തിയായി റോഷിനിയും വേഷമിടുന്നു.

ഫ്രെയിം ടു ഫെയിമിനു വേണ്ടി മധുസൂദനന്‍ മാവേലിക്കര നിര്‍മ്മിക്കുന്ന കാക്ക തുരുത്ത്, ഷാജി പാണ്ഡവത്ത്, രചന, സംവിധാനം ചെയ്യുന്നു.ക്യാമറ - രാജേഷ് പീറ്റര്‍, എഡിറ്റിംഗ് - സോബിന്‍ കെ.എസ്, സംഗീതം - അജി സരസ്, മേക്കപ്പ് - പട്ടണം ഷാ, കോസ്റ്റ്യൂം - ഇന്ദ്രന്‍സ് ജയന്‍. അസോസിയേറ്റ് ഡയറക്ടര്‍ - അജിമേടയില്‍. സ്റ്റില്‍ - കണ്ണന്‍ സൂരജ്, പി.ആര്‍.ഒ- അയ്മനം സാജന്‍. വേണു ബി.നായര്‍, മധുസൂദനന്‍ മാവേലിക്കര ,റോഷിനി.ശ്രീജ, കുഞ്ഞുമോന്‍, സുബൈര്‍, അഡ്വ.ഗണേഷ് കുമാര്‍ എന്നിവര്‍ അഭിനയിക്കുന്നു.

 

  comment

  LATEST NEWS


  അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


  ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


  സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


  നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


  പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.