×
login
ഷെയ്ന്‍ നിഗം സംവിധായകനാവുന്നു; ആദ്യ സംരഭം റിലീസ് ചെയ്യുന്നത് സ്വന്തം ഒടിടി പ്ലാറ്റ്ഫോമില്‍

മാജിക് റിയലിസം വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് 'സംവെയര്‍'. സ്‌കൂള്‍ നാളുകള്‍ മുതല്‍ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരില്‍ ഭൂരിപക്ഷവും.

നടന്‍ ഷെയ്ന്‍ നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോര്‍ട് ഫിലിം 'സംവെയര്‍' (Somewhere) സ്വന്തം ഒടിടി പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്‌കൂള്‍കാല സുഹൃത്തുക്കള്‍ക്കൊപ്പം ഷെയ്ന്‍ കൈകോര്‍ക്കുന്ന ചിത്രമാണ് 'സംവെയര്‍'.

26 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് 'സംവെയര്‍'. സ്‌കൂള്‍ നാളുകള്‍ മുതല്‍ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരില്‍ ഭൂരിപക്ഷവും. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ നിര്‍വഹിച്ചത് ഷെയ്ന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.


കഥയും തിരക്കഥയും ഒരുക്കുന്നത് ഷെയിന്‍ നിഗവും, ഫയാസ് എന്‍.ഡബ്ലിയുവും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം: പ്രകാശ് അലക്‌സ്, അസോസിയേറ്റ് ക്യാമറമാന്‍: സിതിന്‍ സന്തോഷ്,ജെ.കെ, കലാസംവിധാനം: ഫയസ് എന്‍.ഡബ്ലിയു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അശ്വിന്‍ കുമാര്‍, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

 

    comment

    LATEST NEWS


    ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


    കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുക്കുന്ന സുനക് മകളിലും പകര്‍ന്നത് ഭാരതീയ പാരമ്പര്യം


    മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


    പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


    ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


    വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.