×
login
'ഷെഫീക്കിന്റെ സന്തോഷം' സെക്കന്റ് ട്രെയിലര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന 'ഷെഫീക്കിന്റെ സന്തോഷം', നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്നു.

ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ റിലീസായി. ഹിറ്റ് ചിത്രമായ മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്റെ സന്തോഷം'.  

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന 'ഷെഫീക്കിന്റെ സന്തോഷം', നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്നു. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തില്‍ തന്റെ അച്ഛന്‍ അഭിനയിക്കുന്നുവെന്ന് മുന്‍പ് ഉണ്ണി മുകുന്ദന്‍ അറിയിച്ചിരുന്നു. 

മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന്‍ പാവുമ്പ, ബോബന്‍ സാമുവല്‍, അസിസ് നെടുമങ്ങാട്, ജോര്‍ഡി പൂഞ്ഞാര്‍ , ഉണ്ണി നായര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം- എല്‍ദോ ഐസക്, സംഗീതം- ഷാന്‍ റഹ്‌മാന്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് മംഗലത്ത്, നവംബര്‍ 25-ന് ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റ്‌സ് 'ഷെഫീക്കന്റെ സന്തോഷം'തിയ്യേറ്ററിലെത്തിക്കുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.