×
login
'ചില്ലുകൂട്ടില്‍ ഇരിക്കുന്നതെല്ലാം സവര്‍ണ്ണ പലഹാരങ്ങളാണോ?'; ഉണ്ണി മുകുന്ദന്‍‍ നിര്‍മ്മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' പ്രഖ്യാപിച്ച് മമ്മൂട്ടി

ഉണ്ണി ഇപ്പോള്‍ അഭിനയിക്കുന്ന ബ്രോ ഡാഡി, 12വേ മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നാം വാരം പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. രണ്ടു നായികമാരും, കൂടാതെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളും അണിനിരക്കുന്ന സിനിമ ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ച് മമ്മൂട്ടി. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നായകന്‍.  ഗുലുമാല്‍ എന്ന ടീവി ഷോയുടെ അവതാരകനായിരുന്ന അനുപ് ആണ് സംവിധായകന്‍. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.

'ഈ ചില്ലുകൂട്ടില്‍ ഇരിക്കുന്നതെല്ലാം സവര്‍ണ്ണ പലഹാരങ്ങളാണോ?' എന്ന ടാഗ്ലൈന്‍ ആണ് സിനിമയുടെ പ്രഖ്യാപന പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു റിയലിസ്റ്റിക് ഫണ്‍ മൂവിയായ ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാന്‍ ആണ്. ഹാരിസ് ദേശം ലൈന്‍ പ്രൊഡ്യൂസര്‍. എല്‍ദോ ഐസക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ദി ഗ്രേറ്റ് ഫാദര്‍, സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണെന്റെ മാലാഖ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, ആറാട്ട് തുടങ്ങിയ സിനിമകളുടെ ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവില്‍, എന്നിങ്ങനെ മികച്ചവര്‍ പിന്നണിയില്‍ അണിനിരക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരങ്ങളും കൂടുതല്‍ അറിയിപ്പും ഉടനെ ഉണ്ടാകും.

Facebook Post: https://www.facebook.com/Mammootty/posts/388847905938550

ഉണ്ണി ഇപ്പോള്‍ അഭിനയിക്കുന്ന ബ്രോ ഡാഡി, 12വേ മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നാം വാരം പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. രണ്ടു നായികമാരും, കൂടാതെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളും അണിനിരക്കുന്ന സിനിമ ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  രാകേഷ് കെ രാജന്‍ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആണ്. കോസ്‌റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റീല്‍സ് ബിജിത് ധര്‍മ്മടം, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.