×
login
'സൈബീരിയന്‍ കോളനി'യില്‍ ഇരട്ട നായക വേഷത്തില്‍ രതീഷ് കൃഷ്ണനും അപ്പാനി ശരത്തും

പതിവ് പൂജ ചടങ്ങുകളുടെ ആഡംബരസ്വഭാവം ഒഴിവാക്കി അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഒപ്പമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ടൈറ്റില്‍ പ്രകാശനവും പൂജയും നടന്നത്.

രതീഷ് കൃഷ്ണന്‍, ശരത്ത് അപ്പാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രെയിം മേകേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ച് നവാഗതരായ ജിനു ജെയിംസ്, മാത്സണ്‍ ബേബി എന്നിവര്‍ ചേര്‍ന്ന് തിരക്കഥാരചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സൈബീരിയന്‍ കോളനി' എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ പ്രകാശനവും വ്യത്യസ്തമായ ശൈലികൊണ്ടും മികച്ച ഉദ്ദേശശുദ്ധികൊണ്ടും സാധാരണ സിനിമലോഞ്ചിംഗ് പരിപാടികളില്‍ നിന്ന് വേറിട്ട ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.  

പതിവ് പൂജ ചടങ്ങുകളുടെ ആഡംബരസ്വഭാവം ഒഴിവാക്കി അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഒപ്പമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ടൈറ്റില്‍ പ്രകാശനവും പൂജയും നടന്നത്. എറണാകുളത്ത് കൂനമ്മാവില്‍ സ്ഥിതി ചെയ്യുന്ന ഇവാഞ്ചല്‍ ആശ്രമത്തിലെ അന്തേവാസികള്‍ക്കൊപ്പം ആണ് ചടങ്ങ് നിര്‍വഹിച്ചത്.  

അഞ്ജലി റാവു ആണ് ചിത്രത്തിലെ നായിക. പ്രശാന്ത് മാധവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിഖില്‍ കെ ഹരി ആണ് ചിത്രസംയോജനം. സംഗീതസംവിധാനം ഫോര്‍ മ്യുസിക്കും സുദീപ് സുരേഷും ചേര്‍ന്ന് നിര്‍വഹിക്കുന്നു. കലാസംവിധാനം ജെയ്‌സണ്‍ ഔസേപ്പും അനന്തുരാജനും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ടോണി തോമസിന്റേതാണ് ചിത്രത്തിന്റെ കഥ.  


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡെന്നി ഡേവിസ്, സൗണ്ട് ഡിസൈനര്‍: രഞ്ചു, ഫിനാന്‍സ് കണ്‍ട്രോളര്‍: ജെറിന്‍ ജോണ്‍സണ്‍ കോഴിപാട്ട്, പ്രോജക്ട് കോ-ഓര്‍ഡിനെറ്റര്‍: റൂബി ജൂലിയറ്റ്, മേക്കപ്പ്: കൃഷ്ണകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ കടവൂര്‍, അസോസിയേറ്റ് ഡയറക്ടര്‍: അനന്തകൃഷ്ണന്‍ കെ എസ്, പബ്ലിസിറ്റി ഡിസൈന്‍: ലിക്വിഡ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: മോനിഷ് മോഹന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.