×
login
സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍ ട്രെയ്‌ലര്‍‍ പുറത്തുവിട്ടു; രാഹുല്‍ മാധവും പുതുമുഖം കാര്‍ത്തിക സുരേഷും കേന്ദ്ര കഥാപാത്രങ്ങള്‍

കൈലാസനാഥന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ആര്‍ കളേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍, പ്രസീദ കൈലാസ നാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍,  സുരേഷ് ഗോപി,  ദിലീപ്,  പൃഥ്വിരാജ് എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍  റിലീസ് ചെയ്തത്.

രാഹുല്‍ മാധവ്, പുതുമുഖം കാര്‍ത്തിക സുരേഷ് എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഇത് കൂടാതെ കൈലാഷ്, ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍,  ഡോമിനിക്, ജെസ്സി തുടങ്ങിയരും അഭിനയിക്കുന്നുണ്ട്. കൈലാസനാഥന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ആര്‍ കളേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍, പ്രസീദ കൈലാസ നാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം പാപ്പിനു, സംഗീതം- ശ്രീഹരി കെ. നായര്‍, എഡിറ്റര്‍- മനു ഷാജു,

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പൗലോസ് കുറുമറ്റം, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- മിഥുന്‍ കൊടുങ്ങല്ലൂര്‍, സുമിത്ത് ബി.പി., കല- ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം- പ്രദീപ് തിരുവല്ലം, സ്റ്റില്‍സ്- മോഹന്‍ സുരഭി, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.