×
login
ധനുഷ്‌ജി ‘ഡൗണ്‍ ടു എർത്ത്‘ ആയ വ്യക്തിത്വം; ദേശീയ പുരസ്കാരം ലഭിച്ച ധനുഷിനെ അഭിനന്ദിച്ച് തെന്നിന്ത്യൻ നടൻ സ്വരൂപ്

ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോൾ ധനുഷിനെ മികച്ച നടനായി തിരെഞ്ഞെടുത്ത വിവരം അയർലണ്ടിലുള്ള തന്റെ വീട്ടിലിരുന്നാണ് സ്വരൂപ് അറിഞ്ഞത്. കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്ക്കാരം കീർത്തി സുരേഷിനുമായിരുന്നു. ധനുഷിന്റേയും കീർത്തിയുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞതും അവരുടെ കൂടെയുള്ള മധുരസ്മരണകളും സ്വരൂപ് പങ്കുവെച്ചു.

ചെന്നൈ: 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ധനുഷിന് അഭിനന്ദനവുമായി തെന്നിന്ത്യൻ നടൻ സ്വരൂപ്.  വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം ലഭിച്ചത്. തൊടരിയിൽ ധനുഷുമായി അഭിനയിച്ച രംഗങ്ങൾ പങ്കുവച്ചുകൊണ്ടാണ് സ്വരൂപ് ധനുഷിന് അഭിനന്ദനം അറിയിച്ചത്.  

ദേശീയ ചലച്ചിത്ര പുരസ്ക്കാരം  പ്രഖ്യാപിച്ചപ്പോൾ ധനുഷിനെ മികച്ച നടനായി തിരെഞ്ഞെടുത്ത വിവരം അയർലണ്ടിലുള്ള തന്റെ വീട്ടിലിരുന്നാണ് സ്വരൂപ് അറിഞ്ഞത്. കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്ക്കാരം കീർത്തി സുരേഷിനുമായിരുന്നു. ധനുഷിന്റേയും കീർത്തിയുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞതും അവരുടെ കൂടെയുള്ള മധുരസ്മരണകളും സ്വരൂപ് പങ്കുവെച്ചു.  തമിഴിലെ പ്രശസ്ത സംവിധായകനായ പ്രഭുസോളമന്റെ ബിഗ്ബജറ്റ് ചിത്രമായിരുന്ന തൊടരിയിൽ ആയിരുന്നു സ്വരൂപ് ധനുഷ്ജിയുടെയും കീർത്തിയുടേയും കൂടെ അഭിനയിച്ചത്. ‘കീർത്തിയുടെ മുറൈമാമനായിട്ടായിരുന്നു തൊടരിയിൽ ഞാൻ. എന്റെ സംരക്ഷണയിൽ ജീവിക്കുന്ന കീർത്തിയുടെ കഥാപാത്രം സരോജ, പൂച്ചിയപ്പൻ എന്ന ധനുഷിന്റെ കഥാപാത്രത്തെ പ്രേമിക്കുന്നുവെന്നറിയുമ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഞാൻ കീർത്തിയെ അടിക്കുകയും ക്ഷുഭിതനായി സംസാരിക്കുകയും ചെയ്യും. ഇതിനെതുടർന്ന് മാനസികമായി കീർത്തി വിഷമിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്യുമ്പോൾ ആ സിനിമയുടെ കഥ വേറൊരു രീതിയിലേക്കു മാറും‘.  

പൂർണ്ണമായും ട്രെയിനിൽ ചിത്രീകരിച്ച സിനിമയായിരുന്നു തൊടരി. ധനുഷിന്റെ കൂടെയാണ് അഭിനയിക്കാനുള്ളതെന്നറിഞ്ഞപ്പോൾ ശരിക്കും ത്രില്ലടിച്ചിരുന്നു. എന്നാൽ ലൊക്കേഷനിൽ എത്തിയപ്പോൾ എന്റെ കഥാപാത്രം ധനുഷിന്റെ  കഥാപാത്രത്തിന്റെ മുഖത്തുനോക്കി എടാ, പോടാ എന്നെല്ലാം വിളിച്ച് അപമാനിക്കണം എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപോയി. ധനുഷ്‌ജിയും അദ്ദേഹത്തിന്റെ ആരാധകരും അതെല്ലാം എങ്ങിനെ ഉൾകൊള്ളുമെന്നെല്ലാം ടെൻഷന്റെ വ്യാപ്തികൂട്ടി. എന്നാൽ എന്നെ കണ്ടമാത്രയിൽ ധനുഷ് പേരുംവിവരങ്ങളും എല്ലാം തിരക്കുകയും മലയാളിയാണെന്നറിഞ്ഞപ്പോൾ "എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം" എന്ന ഗാനം പാടുകയും എന്നോട് ഒരു ടെൻഷനും വേണ്ട  നമുക്ക് ഭംഗിയായി ഈ രംഗം ചിത്രീകരിക്കാം എന്നെല്ലാം ധൈര്യപ്പെടുത്തി.  

നിറകുടം തുളുമ്പില്ല എന്ന് പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ അതിന്റെ അർത്ഥം ബാലനായ എനിക്കറിയില്ലായിരുന്നു. പക്ഷെ ധനുഷിന്റെ കൂടെ ഉണ്ടായ ഓരോ ദിവസവും അനുഭവങ്ങളും പ്രസ്തുത പഴഞ്ചൊല്ലിന്റെ അർത്ഥം എന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലാക്കിത്തന്നു. എന്നെ "ജീ" എന്നായിരുന്നു ധനുഷ്‌ജി അഭിസംബോധന ചെയ്തിരുന്നത്. സ്കൂൾ ഒഴിവു ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കുട്ടികൾ ലൊക്കേഷനിൽ വന്നപ്പോൾ എന്നെ പരിചയപ്പെടുത്തി. അവരുടെ കൂടെ സമയം ചെലവഴിക്കാനും ഞാൻ ഉണ്ടായിരുന്നു.  ധനുഷ്‌ജിയെ ഒരു നോക്കുകാണാൻ ജനം ഇളകുന്നത് കാണുമ്പോൾ ഇത്രയും ആരാധകരുള്ള ഒരാളാണല്ലോ എന്നോട് വളരെ സിംപിളായി പെരുമാറുന്നത് എന്ന ഒരു സ്വകാര്യ അഹങ്കാരവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇപ്രാവശ്യത്തെ മികച്ച നടനുള്ള പുരസ്ക്കാരം ധനുഷ്‌ജിയെ തേടിയെത്തിയപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി. കാരണം അദ്ദേഹം അതിനർഹൻ തന്നെയാണ്.  

താണ നിലത്തേ നീരോടൂ എന്ന് പഴമക്കാർ പറയും . ശരിക്കും ഡൌൺ റ്റു എർത്ത് ആയ വ്യക്തിത്വമാണ് ധനുഷ്‌ജി. അദ്ദേഹത്തിന്റെ കൂടെ ഇടപഴകിയ ആരും അദ്ദേഹത്തിന്റെ ഉയർച്ചയിൽ സന്തോഷിക്കാതിരിക്കില്ല. 

  comment

  LATEST NEWS


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.