×
login
അമേരിക്കയിലെ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ശ്രീവല്ലഭന്റെ 'പച്ച' മികച്ച ചിത്രം

നെടുമുടി വേണു, കെ പി എ സി ലളിത, മേനക, ജി സുരേഷ് കുമാര്‍, തുടങ്ങിയവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നെഹെമിയ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലി ല്‍ (യു എസ്) മികച്ച ഫീച്ചര്‍ ഫിലിമായി ശ്രീവല്ലഭന്‍ സംവിധാനം ചെയ്ത  'പച്ച' തെരഞ്ഞെടുക്കപ്പെട്ടു.  

'പച്ച'ന്യൂയോര്‍ക്ക് ഐ ഓ ഫിലിം ഫെസ്റ്റിവല്‍ (യു എസ്) സലീന്റോ ഫിലിം ഫെസ്റ്റിവല്‍ (ഇറ്റലി ) കാനീസ് വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍ (ഫ്രാന്‍സ്  )തുടങ്ങിയവയില്‍ മികച്ച ചിത്രത്തിന് ഉള്ള പുരസ്‌കാരങ്ങള്‍ നേടിയിരിന്നു. ജന്മഭൂമി , ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പച്ച കരസ്ഥമാക്കി. കൂടാതെ ഫിന്‍ലാന്റ് കൊറിയ,ഇറ്റലി, യു എസ്,  യു കെ തുടങ്ങിയ 15 - ഓളം രാജ്യങ്ങളിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു.

മാസ്റ്റര്‍ മിഥുന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നെടുമുടി വേണു, കെ പി എ സി ലളിത, മേനക, ജി സുരേഷ് കുമാര്‍, തുടങ്ങിയവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

പാലക്കാട് രാമശ്ശേരി എന്ന ഗ്രാമത്തിലെ പത്തു വയസുള്ള അപ്പുവിന്റെ ജീവിത നേര്‍ക്കാഴ്ച ആണ് പച്ചയുടെ ഇതിവൃത്തം. മനുഷ്യനേക്കാളും മരങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന അപ്പു, മരങ്ങളെ തന്റെ മുത്തച്ഛനായും മുത്തശ്ശിയായും സങ്കല്‍പ്പിച്ചു അവരോട് സുഖങ്ങളും ദുഖങ്ങളും പങ്കുവെക്കുന്നു. മനുഷ്യന്റെ ഇടപെടല്‍ മൂലം പ്രകൃതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ കാരണം വരും കാലങ്ങളില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജലക്ഷാമം ആണ് ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്

ചായാഗ്രഹണം - രാജീവ് വിജയ്.ചിത്രസംയോജനം - കെ ശ്രീനിവാസ്.സംഗീതം - പണ്ഡിറ്റ് രമേശ് നാരായണന്‍

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.