×
login
ആരാധകരെ കയ്യിലെടുക്കാന്‍ സൂപ്പര്‍ ശരണ്യ; നാളെ മുതല്‍ തിയേറ്ററുകളില്‍

കോളേജ്- റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

അനശ്വര രാജനും അര്‍ജുന്‍ ആശോകനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്ന 'സൂപ്പര്‍ ശരണ്യ' ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും. പുതുവര്‍ഷ റിലീസായി എത്തുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്നതാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി.സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പര്‍ ശരണ്യ.  

കോളേജ്- റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സംവിധായകന്‍ ഗിരിഷ് എഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

സുഹൈല്‍ കോയ ആണ് സൂപ്പര്‍ ശരണ്യ'യെന്ന ചിത്രത്തിന്റെ ഗാനരചന. വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‌നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 

 

    comment

    LATEST NEWS


    വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


    നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


    ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


    കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


    'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


    ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.