ഗുജറാത്തിലെ ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്ന മകന് സച്ചിന് കോവി്ഡ് ബാധിക്കുകയും, അത് ശ്വാസകോശത്തിലേക്ക് പടരുകയും, ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്തിരുന്നു.
കോവിഡ് പിടിപെട്ട് ഗുരുതരാവസ്ഥയില്‍ ആയ മകന്റെ ജീവന് രക്ഷിച്ചത് സുരേഷ് ഗോപി എന്ന് മണിയന്‍പിളള രാജു.20 വര്‍ഷത്തേ നീണ്ട ഇടവേളയ്ക്ക് ശേഷം താര സംഘടനയായ എഎംഎംഎയുടെ പരിപാടിയില്‍ എത്തിയ സുരേഷ്ഗോപിയ്ക്ക് സ്വാഗതം നേര്‍ന്ന്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിയന്‍പിളള രാജു തന്റെ അനുഭവം പറഞ്ഞത്.
കോവിഡ് കാലത്ത് നടന്ന സംഭവമാണ് മണിയന്‍പിളള രാജു പങ്ക് വെച്ചത്രേഷ്ഗോപി ബന്ധപ്പെട്ടതെന്നും വളരെ പെട്ടെന്ന്തന്നെ അത്യാധുനിക സജ്ജീകരണങ്ങളുളള ആശുപത്രിലേക്ക് എത്തിക്കാന്‍ സാധിച്ചത് കാരണമാണ് .ഗുജറാത്തിലെ ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്ന മകന് സച്ചിന് കോവി്ഡ് ബാധിക്കുകയും, അത് ശ്വാസകോശത്തിലേക്ക് പടരുകയും, ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്തിരുന്നു.താന്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ ഒന്നല്ല നാല് എംപിമാരെയാണ് സുമകന്‍ രക്ഷപെട്ടതെന്നും മണിയന്‍പിളള രാജു പറയുന്നു.
മണിയന്‍പിളള രാജുവിന്റെ വാക്കുകളിലേക്ക്
' ഒരു വര്‍ഷം മുമ്പാണ്. കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചു തുടങ്ങിയ സമയം.എന്റെ മൂത്തമകന് സച്ചിനും കോവിഡ് പിടിപെട്ടു.അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു.ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു.ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു.ഗുജറാത്തില്‍ നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല.പെട്ടെന്ന് സുരേഷ്ഗോപിയെ ഓര്‍ത്തു.ഞാന്‍ അദ്ദേഹത്തെ വിളിച്ചു.കരച്ചിലോടെയാണ് ഞാന്‍ സുരേഷിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്.വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോണ്‍വച്ചു.പിന്നീട് നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു.
ഗുജറാത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലയുളള ഒരു റിമോട്ട് സ്ഥലത്താണ് മകന് ജോലി ചെയ്യുന്ന ഓയില്‍ കമ്പനി.അവിടെയുളള എം.പിയെ സുരേഷ്ഗോപി ബന്ധപ്പെട്ടു.ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്.അതിനുപിന്നാലെ അത്യാധുനിക സൗകര്യമുളള ആംബുലന്‍സ് എത്തി.അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്കോട്ടിലെ ഹോസ്പിറ്റലില്‍ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത ഡോക്ടര്‍മാരും ആശുപ്ത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു.
ഒരല്‍പ്പം കൂടി വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനായതും ചികിത്സകള്‍ തുടരാനും കഴിഞ്ഞത്.ഇന്നെന്റെ മകന് ജീവിച്ചിരിക്കുന്നെങ്കില്‍ അതിന് കാരണക്കാരന്‍ സുരേഷ്ഗോപിയാണ്.സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ് ഹൃദയത്തില്‍ ഉണ്ടാകും.'
നീണ്ട 20 വര്‍ഷങ്ങള്‍ശേഷമാണ് എഎംഎംഎയില്‍ സുരേഷ് ഗോപി എത്തുന്നത്. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഉഷ്മളമായ സ്വീകരണമാണ് നല്‍കിയത്.
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ
ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി
അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി
ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ
പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി
പുലരി അരവത്തിന്റെ നാട്ടി ഉത്സവം; കഞ്ഞിക്കൊപ്പം 101 തരം ചമ്മന്തിയുടെ രുചിമേളം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
വ്യത്യസ്ത വേഷത്തില്‍ ശ്രീനിവാസന്; കേന്ദ്രകഥാപാത്രമാകുന്ന 'ലൂയിസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം 'ലൗ റിവഞ്ച്'