login
ഒരു താത്വിക അവലോകനം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; റിലീസ് ചെയ്തത് മലയാളത്തിലെ ആയിരക്കണക്കിന് പ്രേക്ഷകര്‍, ഫേസ്ബുക്കിലൂടെ

താത്വിക അവലോകനം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് അഖില്‍ മാരാരാണ്.

ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ ഒരു താത്വിക അവലോകനം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആയിരക്കണക്കിന് പ്രേക്ഷകര്‍ ചേര്‍ന്ന് ഒത്തൊരുമിച്ചാണ് താത്വിക അവലോകനത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. മലയാള ചരിത്രത്തില്‍ ആദ്യമാണ് ഇത്രയും ആരാധകര്‍ ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിടുന്നത്.  

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രം യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്നു. അഖില്‍ മാരാരാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.  

ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഛായാഗ്രഹണം- വിഷ്ണു നാരായണന്‍. കൈതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ.കെ. രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കര്‍ മഹാദേവന്‍, മധു ബാലകൃഷ്ണന്‍, ജോസ് ലാഗോ, രാജാലക്ഷ്മി എന്നിവരാണ് ഗായകര്‍. എഡിറ്റിങ്- ലിജോ പോള്‍. പ്രൊജക്ട് ഡിസൈന്‍- ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്സാ കെ. എസ്തപ്പാന്‍, കല- ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍.

 

  comment

  LATEST NEWS


  കേരളം മുള്‍മുനയില്‍; പതിനായിരം കടന്ന് പ്രതിദിന കൊറോണ രോഗികള്‍; പരിശോധിച്ചത് 67,775 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8; 21 മരണങ്ങള്‍


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.