×
login
നടന്‍ ടൊവിനോ തോമസിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ

കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹന്‍ലാലും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‌പോര്‍ട്‌സ് അതോറിറ്റി അറിയിച്ചിരുന്നു.

നടന്‍ ടൊവിനോ തോമസിനും പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിച്ച് യുഎഇ. കലാ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ടോവിനോക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെയാണ് ടൊവിനോയ്ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചത്. വിസ സ്വീകരിക്കാന്‍ ടൊവിനോ ഇന്നു  ദുബൈയില്‍ എത്തിയിരിന്നു. യു.എ.ഇയുടെ പതാക പതിച്ച തൊപ്പി അണിഞ്ഞ ചിത്രം ടൊവിനോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Facebook Post: https://www.facebook.com/ActorTovinoThomas/posts/390859729068137

കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹന്‍ലാലും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‌പോര്‍ട്‌സ് അതോറിറ്റി അറിയിച്ചിരുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.