×
login
'ടു മെന്‍' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യില്‍ ചിത്രീകരിക്കുന്നത്.

നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന  കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടു മെന്‍' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. എം.എ. നിഷാദ് അവതരിപ്പിക്കുന്ന അബൂക്ക എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.  

ആഗസ്റ്റ് അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, സാദ്ദിഖ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍,  ബിനു പപ്പു, മിഥുന്‍ രമേശ്, സുനില്‍ സുഖദ, ഡോണീ ഡാര്‍വിന്‍, ലെന, അനുമോള്‍, ആര്യ,ധന്യ നെറ്റിയാല തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ്  ഡാര്‍വിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.


സിദ്ധാര്‍ത്ഥ് രാമസ്വാമി- ഛാഗ്രഹണം, റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. എഡിറ്റര്‍- വി സാജന്‍. പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യില്‍ ചിത്രീകരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഡാനി ഡാര്‍വിന്‍, ഡോണീ ഡാര്‍വിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോയല്‍ ജോര്‍ജ്ജ്, എഡിറ്റര്‍- വി സാജന്‍, സൗണ്ട് ഡിസൈന്‍- ഗിജുമോന്‍ ടി. ബ്രുസി, പിആര്‍ഒ- എ.എസ്. ദിനേശ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.