×
login
'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' വയനാട്ടില്‍; ഷൂട്ടിങ് തുടങ്ങി

ലിറ്റില്‍ ബിഗ്ഗ് ഫിലിംസ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനംഅഭിനവ് സുന്ദര്‍ നായിക് നിര്‍വഹിക്കുന്നു.

വിനീത് ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്യുന്ന 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് 'വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ചു.

സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍, സുധീര്‍ പറവൂര്‍, വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ, അഷ്‌ലി, ആശ മഠത്തില്‍, ശ്രീലക്ഷ്മി, നിമിഷ മോഹന്‍, ഭാവന ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ജോയ് മൂവി പ്രൊഡക്ഷന്‍സ്, ലിറ്റില്‍ ബിഗ്ഗ് ഫിലിംസ് എന്നി ബാനറില്‍ ഡോക്ടര്‍ അജിത് ജോയി,സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.


വിമല്‍ ഗോപാലകൃഷ്ണന്‍, അഭിനവ് സുന്ദര്‍ നായിക് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം- സച്ചിന്‍ വാര്യര്‍, എഡിറ്റര്‍- നിധിന്‍ രാജ് അരോള്‍, അഭിനവ് സുന്ദര്‍ നായിക്. ലൈന്‍ പ്രൊഡ്യൂസര്‍- വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, വിഎഫ്എക്സ്- എക്സല്‍ മീഡിയ, ഡിഐ- ശ്രിക് വാര്യര്‍, അസോസിയേറ്റ് ക്യാമറമാന്‍- സുമേഷ് മോഹന്‍, പിആര്‍ഒ- എ.എസ്. ദിനേശ്.

 

 

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.