×
login
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്‍; ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി

സിനിമയുടെ ഒടിടി റെറ്റുകളും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് റീമേക്ക് റെറ്റുകളും വിറ്റുപോയിട്ടുണ്ട്. ആമസോണ്‍ പ്രൈംമാണ് മേപ്പടിയാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഡബ്ബിങ് റീമേക്ക് റൈറ്റുകള്‍ നല്‍കിയതിന് രണ്ടു കോടി രൂപയും ഓഡിയോ റൈറ്റ്‌സ് ഇനത്തില്‍ 12 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്.

കൊച്ചി: വ്യാജപ്രചരണങ്ങളും ഡീഗ്രേഡിങ്ങുകളും ഏശിയില്ല. ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച് 'മേപ്പടിയാന്‍'. ഉണ്ണി മുകുന്ദന്‍ തന്നെ നിര്‍മിച്ച് തിയറ്ററുകളില്‍ എത്തിച്ച സിനിമ ഇന്നലെ വരെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് 9.12 കോടി രൂപയാണ്. സിനിമയുടെ ലാഭമായി ഉണ്ണി മുകുന്ദന്‍ ഫിലിം കമ്പനിക്ക് നാലുകോടിയില്‍ അധികം രൂപയാണ് പ്രഥമ സിനിമയ്ക്ക് തന്നെ ലഭിച്ചത്. മേപ്പടിയാന്റെ നിര്‍മാണത്തിനായി ആകെ ചെലവായത്  5.5 കോടി രൂപയാണ്.  

സിനിമയുടെ ഒടിടി റെറ്റുകളും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് റീമേക്ക് റെറ്റുകളും വിറ്റുപോയിട്ടുണ്ട്. ആമസോണ്‍ പ്രൈംമാണ് മേപ്പടിയാന്‍ സ്വന്തമാക്കിയിരിക്കുന്നത്.  ഡബ്ബിങ് റീമേക്ക് റൈറ്റുകള്‍ നല്‍കിയതിന് രണ്ടു കോടി രൂപയും ഓഡിയോ റൈറ്റ്‌സ് ഇനത്തില്‍ 12 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്.  

ജനുവരി 14ന് റിലീസ് ചെയ്ത മേപ്പടിയാന്‍ ഇന്നലെവരെ തീയേറ്റര്‍ ഷെയറായി  2.4 കോടി നേടിയിട്ടുണ്ട്. കേരളത്തിലെ സിനിമയുടെ  ഗ്രോസ് കലക്ഷന്‍ 5.1 കോടിയാണ്. ജിസിസി കലക്ഷന്‍ ഗ്രോസ് 1.65 കോടിയുമാണ്. കേവിഡിന്റെ സി കാറ്റഗറിയില്‍ ഉള്‍പ്പെടാത്ത ജില്ലകളിലെ തിയറ്ററുകളില്‍ ഇപ്പോഴും മേപ്പറടിയാന്‍ വിജയകരമായി പ്രദര്‍ശനം നടത്തുന്നുണ്ട്.  

 

 

 


 

 

 

 

 

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.