കൊച്ചി: നടനെന്ന നിലയിൽ ഉണ്ണിയുടെ വളർച്ച ഗംഭീരമാണെന്ന് സംവിധായകന് അരുണ്‍ ഗോപി. മാളികപ്പുറം കണ്ടശേഷമായിരുന്ന അരുണ്‍ ഗോപിയുടെ ഈ പ്രതികരണം. തിയറ്ററില്‍ വന്‍ പ്രേക്ഷകവൃന്ദത്തെ ആകര്‍ഷിച്ച് മാളികപ്പുറം മുന്നേറുകയാണ്. സിനിമയുടെ മാജിക് കണ്ട് ആസ്വദിക്കൂ എന്ന് പ്രേക്ഷകരോട് അരുണ്‍ ഗോപി പറയുന്നു.
അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
“എനിക്ക് എന്റെ സിനിമയോളം പ്രിയപ്പെട്ടതാണ് “മാളികപ്പുറം”. ആദ്യമായി കഥ കേട്ടത് മുതൽ മനസ്സിൽ കയറി കൂടിയ സിനിമ…!! ഇന്നത് കേരളക്കരയാകെ തരംഗം തീർക്കുമ്പോൾ വിഷ്ണുവിനും അഭിലാഷിനും ഉണ്ണിക്കും ആന്റോ ചേട്ടനും വേണു ചേട്ടനുമൊക്കെ ഉള്ള അതേ സന്തോഷവും അഭിമാനവും അതുപോലെയോ അതിലുപരിയോ എനിക്കുമുണ്ട്…!!
നടനെന്ന നിലയിൽ ഉണ്ണിയുടെ വളർച്ച ഗംഭീരമാണ്..!! നിലപാടിലെ വ്യക്തത ഉണ്ണിയെ വ്യക്തി എന്ന നിലയിലും മികച്ചതാക്കുന്നു..!! ജാതിമത ഭേദമന്യേ ആർക്കും മലകയറാവുന്ന അയ്യപ്പ സ്വാമി തന്നെയാണ് ഇതിൽ സുപ്പർ ഹീറോ… ധൈര്യമായി കാണു…!! സന്തോഷത്തോടെ സിനിമയുടെ മാത്രം മാജിക് ആസ്വദിക്കൂ..”
ബുദ്ധിജീവികള്‍ അല്ലാത്തതുകൊണ്ടായിരിക്കാം എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും സിനിമ ഇഷ്ടമായെന്ന് സംവിധായകന് നാദിര്‍ഷയും പറഞ്ഞു.
സംവിധായകന് ശശി ശങ്കറിന്റെ മകന് വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന കന്നി സിനിമയാണ് മാളികപ്പുറം. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. പത്താംവളവ്, നൈറ്റ് ഡ്രൈവ്, കഡാവര്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറമായി വേഷമിടുന്ന ദേവനന്ദയുടെയും അവളുടെ കൂട്ടുകാരനായി വേഷമിട്ട ശ്രീപഥിന്റെയും പ്രകടനത്തിന് മികച്ച കയ്യടിയാണ് ലഭിക്കുന്നത്. നടനെന്ന നിലയില്‍ ഉണ്ണി മുകുന്ദന് ഗംഭീര പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. രമേഷ് പിഷാരടിയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: