×
login
'അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിച്ച് പലതവണ കുഴിയില്‍ ചാടിച്ചവനാണ് നീ'; മേപ്പടിയാന്‍ സംവിധായകന് പിറന്നാള്‍ ആശംസയുമായി ഉണ്ണി മുകുന്ദന്‍

'നല്ലൊരു മനുഷ്യനായി മാറാനായി ഒരു സഹോദരനെ പോലെ എനിക്ക് പ്രചോദനം നല്‍കിയത് നീയാണ്. നിന്റെ 22 + 12ാമത് പിറന്നാളിന് എല്ലാ ആശംസയും. മേപ്പടിയാന്‍ റിലീസ് ചെയ്യുന്നതോടു കൂടി മലയാള സിനിമയിലെ എണ്ണംപറഞ്ഞ മികച്ച സംവിധായകരില്‍ ഒരാളായി നീ മാറും എന്നകാര്യത്തില്‍ എനിക്ക് അത്ഭുതമില്ല.

സംവിധായകന്‍ വിഷ്ണു മോഹന് പ്രത്യേകതരം പിറന്നാള്‍ ആശംസയുമായി ഉണ്ണി മുകുന്ദന്‍. 'അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിച്ച് പലതവണ എന്നെ കുഴിയില്‍ ചാടിച്ചവനാ നീയ്...' എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണിയുടെ ആശംസ തുടങ്ങുന്നത്.

'നല്ലൊരു മനുഷ്യനായി മാറാനായി ഒരു സഹോദരനെ പോലെ എനിക്ക് പ്രചോദനം നല്‍കിയത് നീയാണ്. നിന്റെ 22 + 12ാമത് പിറന്നാളിന് എല്ലാ ആശംസയും. മേപ്പടിയാന്‍ റിലീസ് ചെയ്യുന്നതോടു കൂടി മലയാള സിനിമയിലെ എണ്ണംപറഞ്ഞ മികച്ച സംവിധായകരില്‍ ഒരാളായി നീ മാറും എന്നകാര്യത്തില്‍ എനിക്ക് അത്ഭുതമില്ല. ഒപ്പം തന്നെ ഈ ലോകത്തെ സന്തോഷങ്ങള്‍ നിന്നെ തേടിവരട്ടെ,' എന്നും ഉണ്ണി ആശംസിച്ചു. മേപ്പടിയാന്‍ സെറ്റില്‍ ഉണ്ണിയും വിഷ്ണുവും കൂടിയുള്ള ഒരുപിടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഉണ്ണി ജന്മദിനാശംസകള്‍ നേര്‍ന്നത്. വിഷ്ണു മോഹന് രചനയും സംവിധാനവും ചെയ്ത് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രമാണ് മേപ്പടിയാന്‍.

Facebook Post: https://www.facebook.com/IamUnniMukundan/posts/330976961729839

തിയേറ്റര്‍ റിലീസായി എത്താന്‍ തയാറെടുക്കുന്ന സിനിമയുടെ നിര്‍മ്മാണവും ഉണ്ണി മുകുന്ദനാണ്. സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഈരാറ്റുപേട്ട, പാലായുള്‍പ്പെടെ 48 ലൊക്കേഷനുകളിലായി മേപ്പടിയാന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി.രാഹുല്‍ സുബ്രമണ്യന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയില്‍ ഉണ്ണി മുകുന്ദനു പുറമെ ഇന്ദ്രന്‍സ്, സൈജു കുറുപ്, മേജര്‍ രവി, അജു വര്‍ഗീസ്, അഞ്ചു കുര്യന്‍, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, സ്മിനു, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

  comment

  LATEST NEWS


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


  പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


  പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി


  'കൊട്ടിയൂര്‍ പീഡനക്കേസില്‍ നിയമത്തിന് അതീതമായി മനുഷ്യജീവിതത്തിന് സാധ്യതയുണ്ട്'; പ്രതിയായ വൈദികനെ പിന്തുണച്ച് ഫാ. പോള്‍ തേലക്കാട്ട്


  ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഇന്ത്യയിലേക്കും; വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.