×
login
വാഗമണ്‍ ഓഫ് റോഡ് റൈഡ്, നടന്‍ ജോജു ഇന്ന് ഹാജരായേക്കും, ഇല്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും

ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുളള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിച്ചേക്കും.ഈ മാസം പത്തിനാണ് ജോജുവിന് നോട്ടില്‍ ലഭിച്ചത്.

വാഗമണ്‍: ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിന് കേസ് എടുത്ത നടന്‍ ജോജു ജോര്‍ജ്ജ് ഇന്ന് ഇടുക്കി ആര്‍.ടി ഓയ്ക്ക് മുന്നില്‍ ഹാജരായേക്കും. ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുളള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിച്ചേക്കും.ഈ മാസം പത്തിനാണ് ജോജുവിന് നോട്ടില്‍ ലഭിച്ചത്.

 

യാതൊരു സുരക്ഷക്രമീകരണങ്ങളുമില്ലാതെ അപകടകരമായി വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഓഫ് റോഡ് റൈഡിന് ചില സ്ഥലങ്ങളില്‍ കളക്ടര്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നടന്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി അധികൃതര്‍ പറയുന്നു.ജോജു ഓഫ് റോഡ റൈഡ് നടത്തുന്നതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.ഇത് കണ്ട് കെ.എസ്.യു ഇടുക്കി ജില്ല പ്രസിഡന്റ് മോട്ടോര്‍ വാഹനവകുപ്പിന് പരാതി നല്‍കിയിരുന്നു.


 

നിയമലംഘനം നടന്നെന്ന് ഉറപ്പായതോടെ ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.വാഹനത്തിന്റെ രേഖകള്‍ സഹിതം ആര്‍.ടി ഓയ്ക്ക് മുന്നില്‍ ഒരാഴ്ച്ചക്കകം ഹാജരാകണമെന്നാണ് ജോജുവിന് നിര്‍ദ്ദേശം ലഭിച്ചിരുന്നത്.വാഗമണ്ണിലെ എം.എം.ജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്.കൃഷിയ്ക്കു മാത്രമേ ഉപയോഗിക്കാവു എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതാണ് നിയമപ്രശ്‌നങ്ങള്‍്ക്ക് കാരണം.

 

  comment

  LATEST NEWS


  കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


  പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


  ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


  മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


  നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.