മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകന് മഹേഷ് വെട്ടിയാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഹൃദ്യമായ നര്‍മനിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് 'വെള്ളരിപട്ടണ'ത്തിന്റ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മഞ്ജുവാര്യരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. മഞ്ജുവിനെയും സൗബിനെയും കൂടാതെ കൃഷ്ണശങ്കറും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വാള്‍പയറ്റു നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും കാരിക്കേച്ചറുകളായിരുന്നു 'വെളളരിപട്ടണ'ത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ടീസറില്‍ ഇവരുടെ വാക്പയറ്റാണ് കാണാനാകുക. നര്‍മ്മത്തിന് ഏറെ പ്രധാന്യമുള്ള ചിത്രം ഹൃദ്യമായ കുടുംബപശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നതിന്റെ സൂചന നല്‍കുന്നതാണ് ടീസര്‍.
ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണം' മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകന് മഹേഷ് വെട്ടിയാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ക്കും സൗബിന് ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍.
അലക്സ് ജെ.പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ്-അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവന് വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനരചയിതാക്കള്‍. സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
'പൊളിറ്റിക്കല്‍ കറക്ട്നസ്' ഏഷ്യന്‍ബുക്സ് ഓഫ് റെക്കോഡ്സില്‍
ശ്രീനിവാസന്- ഷാബു ഉസ്മാന് ചിത്രം 'ലൂയിസ് കോന്നി കാടുകളില്‍' ചിത്രീകരണം തുടങ്ങി
സ്ക്രീന്‍ പ്ലേ മാര്‍ച്ച് 18-ന് തീയേറ്ററില്‍