×
login
വേറിട്ട പോലീസ് ഗെറ്റപ്പില്‍ സണ്ണി വെയ്ന്‍; വേലയിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസായി

പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാന്നറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയിലെ സണ്ണി വെയ്ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പില്‍ ആണ് പോലീസ് ഓഫീസറായി സണ്ണി ഈ ചിത്രത്തില്‍ എത്തുന്നത് . നവാഗതനായ ശ്യാം ശശി വേലയുടെ സംവിധാനവും എം.സജാസ് തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നു.പ്രധാന വേഷങ്ങളില്‍ ഷൈന്‍ നിഗവും സണ്ണി വെയ്നും എത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ സിദ്ധാര്‍ഥ് ഭരതനും അഥിതി ബാലനുമാണ്. ബാദുഷാ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേര്‍സ്.

പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. 'വിക്രം വേദ', 'കൈദി'  സിനിമകളുടെ സംഗീത സംവിധായകന്‍ ആയിരുന്ന സാം.സി.എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ക്രൈം ഡ്രാമാ ഗണത്തില്‍പെടുത്താവുന്ന ചിത്രത്തില്‍ ശക്തമായ പോലീസ് കഥാപാത്രങ്ങളെയാണ് സണ്ണി വെയ്നും ഷെയിന്‍ നിഗവും അവതരിപ്പിക്കുന്നത്.


വേലയുടെ ചിത്ര സംയോജനം : മഹേഷ്  ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജന്‍, ബാദുഷാ പ്രൊഡക്ഷന്‍സ് കോ പ്രൊഡ്യൂസര്‍. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.