×
login
പിന്നണി ഗായകന്‍ അജയ് വാര്യര്‍ അഴുക്ക് ചാലില്‍ വീണ് പരിക്കേറ്റു; സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം പങ്കുവെച്ചതോടെ ഓവുചാല്‍ മൂടി അധികൃതര്‍

അദ്ദേഹം ഇതേകുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിബിഎംപി) അധികൃതരെത്തി ഓവുചാല്‍ അടയ്ക്കുകയായിരുന്നു.

ബെംഗളൂരു : കന്നഡ പിന്നണിഗായകനും മലയാളിയുമായ അജയ് വാരിയര്‍ അഴുക്ക് ചാലില്‍ വീണ് പരിക്കേറ്റതിന് പിന്നാലെ ഒവുചാല്‍ അടച്ച് അധികൃതര്‍. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അജസ് വാര്യര്‍ ബെംഗളൂരു ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്റ്റേഷനു സമീപത്തെ അഴുക്കുചാലില്‍വീണു പരിക്കേറ്റത്.

ഇടതുകാല്‍മുട്ടിന് താഴെ 13 തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു. തുടര്‍ന്ന് അദ്ദേഹം ഇതേകുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിബിഎംപി) അധികൃതരെത്തി ഓവുചാല്‍ അടയ്ക്കുകയായിരുന്നു.

മണ്ണാര്‍ക്കാട് സ്വദേശിയായ അജയ് ബെംഗളൂരുവിലാണ് താമസം. മഴപെയ്ത് റോഡില്‍ വെള്ളമായതിനാല്‍ നടപ്പാതയില്‍ സ്ലാബ് തുറന്നുവെച്ചത് ശ്രദ്ധയില്‍പ്പെട്ടില്ല. അഴുക്കുചാലില്‍ വീണെങ്കിലും നാട്ടിലേക്കുള്ള യാത്ര മുടക്കിയില്ല. എറണാകുളത്തെത്തിയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സതേടിയത്.

നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ടും സ്വാബ് മൂടിയിരുന്നില്ല. ഇതോടെയാണ് അജയ് സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് പോ്‌സ്റ്റിട്ടത്. ഇനി മറ്റൊരാള്‍ വീഴരുതെന്ന ഉദ്ദേശ്യത്തോടെയാണ് അപകടത്തെക്കുറിച്ച് ജനങ്ങളോട് പങ്കുവെച്ചതെന്ന് അജയ് വാരിയര്‍ പറഞ്ഞു.


    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.